നടന്‍ റെഡിന്‍ കിംഗ്‍സ്‍ലി വിവാഹിതനായി, വധു നടി സംഗീത; ചിത്രങ്ങള്‍

Published : Dec 10, 2023, 03:34 PM IST
നടന്‍ റെഡിന്‍ കിംഗ്‍സ്‍ലി വിവാഹിതനായി, വധു നടി സംഗീത; ചിത്രങ്ങള്‍

Synopsis

തമിഴ് സിനിമയിലെ തിരക്കുള്ള ഹാസ്യതാരം

തമിഴ് സൂപ്പര്‍താരചിത്രങ്ങളിലെ കോമഡി റോളുകളിലൂടെ കൈയടി നേടിയ റെഡിന്‍ കിംഗ്‍സ്‍ലി വിവാഹിതനായി. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി എത്തുന്നുണ്ട്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഡാന്‍സറും ഇവന്‍റ് ഓര്‍ഗനൈസറുമായിരുന്നു റെഡിന്‍ കിംഗ്സ്‍ലി. അഭിനേതാവായി അരങ്ങേറുന്നതിന് മുന്‍പ് ബിഗ് സ്ക്രീനില്‍ ആദ്യമായി എത്തിയതും നര്‍ത്തകനായി ആയിരുന്നു. 1998 ല്‍ പുറത്തെത്തിയ അവള്‍ വരുവാലാ എന്ന ചിത്രമായിരുന്നു അത്. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ കോലമാവ് കോകിലയിലൂടെ ആയിരുന്നു നടനായുള്ള അരങ്ങേറ്റം.

 

എല്‍കെജി, ഗൂര്‍ഖ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഡോക്ടറിലെ കഥാപാത്രമാണ് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്തത്. മികച്ച കോമിക് ടൈമിംഗിന്‍റെ പേരില്‍ തമിഴ് സംവിധായകരുടെയൊക്കെ ശ്രദ്ധ നേടിയിട്ടുള്ള റെഡിന്‍ ഇതിനകം അണ്ണാത്തെയിലും ജയിലറിലും രജനികാന്തിനൊപ്പവും ബീസ്റ്റില്‍ വിജയ്‍ക്കൊപ്പവും കാതുവാക്കുള്ള രണ്ട് കാതലില്‍ വിജയ് സേതുപതിക്കൊപ്പവും മാര്‍ക്ക് ആന്‍റണിയില്‍ വിശാലിനൊപ്പവും അഭിനയിച്ചു. 

ALSO READ : കല്യാണിയുടെ 'ശേഷം മൈക്കില്‍ ഫാത്തിമ' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കാശുണ്ടാക്കാനാണ് അനുമോളുടെ കൂടെ നടക്കുന്നതെന്ന് പറയുന്നവരോട്'; പ്രതികരണവുമായി ആതിര മാധവ്
കല്യാണത്തിനു ശേഷം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; പുതിയ വിശേഷം പങ്കുവെച്ച് രാഹുലും ശ്രീവിദ്യയും