ഇതുവരെ വിമാനത്തിൽ കയറാത്ത 70 കുട്ടികൾക്ക് ആകാശയാത്ര ഒരുക്കി തമിഴ്നടൻ സൂര്യ

By Web TeamFirst Published Feb 13, 2020, 4:30 PM IST
Highlights

ഏകദേശം 45 മിനിറ്റോളം കുട്ടികൾ സൂര്യയ്ക്കൊപ്പം ആകാശയാത്ര ചെയ്യും. കൂടാതെ സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനവും ഈ സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ റിലീസ് ചെയ്യും.

ചെന്നൈ: ഇതുവരെ വിമാനത്തിൽ കയറാത്ത കുട്ടികൾക്കായി ആകാശ യാത്ര ഒരുക്കി തമിഴ്നടൻ സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായിട്ടാണിത്. 70 കുട്ടികൾക്കാണ് സൗജന്യ വിമാന യാത്ര ഒരുക്കിയിരിക്കുന്നത്. സൂര്യയും മറ്റ് താരങ്ങളും കുട്ടികൾക്കൊപ്പം യാത്ര ചെയ്യും. ഏകദേശം 45 മിനിറ്റോളം കുട്ടികൾ സൂര്യയ്ക്കൊപ്പം ആകാശയാത്ര ചെയ്യും. കൂടാതെ സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനവും ഈ സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ റിലീസ് ചെയ്യും. തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിൽ സിനിമയുടെ അണിയറ പ്രവർത്തകർ കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികൾക്കാണ് വിമാനയാത്ര ഒരുക്കിയിരിക്കുന്നത്. 

LIVE : 100 "First time Flyers" students from Various Government schools arrived & Waiting in Queue Chennai International Airport now !

Ready for their DREAM Boarding in today !

pic.twitter.com/teufrcDWCs

— SURIYA FANS UPDATES (@SuryaFansUpdate)

സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21 ന് പുറത്തിറങ്ങും. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി.വി. പ്രകാശാണ് സംഗീതം ഒരുക്കുന്നത്

click me!