മലപ്പുറത്തുകാർക്ക് സല്യൂട്ടുമായി സൂര്യ; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനവും

Web Desk   | Asianet News
Published : Aug 11, 2020, 05:24 PM ISTUpdated : Aug 11, 2020, 06:21 PM IST
മലപ്പുറത്തുകാർക്ക് സല്യൂട്ടുമായി സൂര്യ; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനവും

Synopsis

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാനമാണ് അപകടത്തില്‍ പെട്ടത്.

ചെന്നൈ: കൊവിഡിനെയോ കനത്ത മഴയെയോ വകവയ്ക്കാതെ കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടൻ സൂര്യ. ഒപ്പം വിമാനപകടത്തിൽ ജീവൻ നഷ്ടമായ പൈലറ്റുമാർക്കും താരം ആദരമർപ്പിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും സൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

"ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനങ്ങള്‍ അറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ, മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്, പൈലറ്റുമാരോട് ആദരവ്" സൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തരത്തിൽ നരവധി പേരാണ് വിമാന ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പ്രദേശവാസികളെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. പൊലീസും അഗ്നിശമനസേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു കരിപ്പൂരുകാര്‍. രാത്രി വൈകിയും പരിക്കേറ്റവർക്കായി രക്തബാങ്കുകള്‍ക്ക് മുന്നിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ജനങ്ങളുടെ സമയോചിതമായ ഇടപെടൽ ദുരിതത്തിന്റെ വ്യാപ്തി കുറക്കാനും ഇടയാക്കി. 

വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാനമാണ് അപകടത്തില്‍ പെട്ടത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാമിയോ റോളിൽ ആ സൂപ്പർതാരവും?; കരിയറിലെ ഏറ്റവും കൂടുതൽ ഫൈറ്റ് രംഗങ്ങളുള്ള സിനിമ..; ടിക്കി ടാക്കയെ കുറിച്ച് ആസിഫ് അലി
ലൈംഗികാതിക്രമ കേസ്; 'മഞ്ഞുമ്മല്‍ ബോയ്‍സ്' സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം