"സീക്രട്ട്" ചിത്രത്തിന്‍റെ പ്രിവ്യൂ: ഗംഭീര അഭിപ്രായവും അഭിനന്ദനങ്ങളുമായി തമിഴ് സിനിമാലോകം

Published : Jul 23, 2024, 01:37 PM IST
  "സീക്രട്ട്" ചിത്രത്തിന്‍റെ പ്രിവ്യൂ: ഗംഭീര അഭിപ്രായവും അഭിനന്ദനങ്ങളുമായി തമിഴ് സിനിമാലോകം

Synopsis

സീക്രട്ടിന് മറ്റു സിനിമകളെക്കാളും പ്രേക്ഷകരെ ആകർഷിക്കാനുള്ള പുതിയ ഒരു വിഷയം ഉണ്ട് അതാണ് സിനിമയുടെ പ്രത്യേകത എന്നും ക്ഷണിതാക്കൾ അഭിപ്രായപ്പെട്ടു.

ചെന്നൈ: സിനിമാ പ്രേക്ഷകരോടൊപ്പം അവരുടെ പൾസ് അറിഞ്ഞു സഞ്ചരിച്ച് സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കിയ തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ പ്രത്യേക പ്രദർശനം ചെന്നൈ പ്രസാദ് ലാബ് തിയേറ്ററിൽ നടന്നു. തമിഴ്‌നാട്ടിലെ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയും തമിഴ്‌നാട് ഡയറക്ടേഴ്സ് ആൻഡ് വ്ര്യറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ  നടന്ന സീക്രട്ടിന്റെ പ്രത്യേക പ്രദർശനം കാണാൻ തമിഴ് നാട്ടിലെ മുൻനിര സിനിമാ പ്രവർത്തകരെത്തി. 

പ്രമുഖ സംവിധായകൻ പ്രിയദർശൻ, ഡയറക്ടർ പേരരശ്, നടന്മാരായ രവി മറിയ, തമ്പി രാമയ്യ, തലൈവാസൽ വിജയ്, ഡയറക്ടർ ബാലശേഖരൻ, ഡയറക്ടർ ശരവണ സുബ്ബയാ, തിരക്കഥാകൃത്ത് വി പ്രഭാകർ, ഡയറക്ടർ ഗണേഷ് ബാബു, ഡയറക്ടറും ആക്റ്ററുമായ ചിത്ര ലക്ഷ്മണൻ, ടി കെ ഷണ്മുഖ സുന്ദരം, ഡയറക്ടർ സായി രമണി, തിരക്കഥാകൃത്ത് അജയൻ ബാല തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തിന്റെ പ്രത്യേക  പ്രദർശനം കാണാനെത്തി. 

സീക്രട്ടിന് മറ്റു സിനിമകളെക്കാളും പ്രേക്ഷകരെ ആകർഷിക്കാനുള്ള പുതിയ ഒരു വിഷയം ഉണ്ട് അതാണ് സിനിമയുടെ പ്രത്യേകത എന്നും ക്ഷണിതാക്കൾ അഭിപ്രായപ്പെട്ടു. ഗംഭീര അഭിപ്രായങ്ങളാണ് സീക്രട്ടിന്റെ പ്രിവ്യൂന് തമിഴ് സിനിമാ ലോകം നൽകിയത്. പ്രദർശനത്തിന് ശേഷം സീക്രട്ടിന്റെ സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ എസ്.എൻ. സ്വാമിയെ തമിഴ് സിനിമാ ലോകം ആദരിച്ചു. 

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ട് ജൂലൈ 26 നാണ് തിയേറ്ററികളിലേക്കെത്തുന്നത്. ധ്യാൻ ശ്രീനിവാസൻ, അപർണദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റം; 'സീക്രട്ട്' ഈ വാരം

റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ; പ്രതികരണവുമായി ഗായകന്‍

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു