ചെന്നൈ മെട്രോയിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ മാസ് എൻട്രി, ടിക്കറ്റെടുത്ത് യാത്ര ചെയ്ത് സിഎം വിജയ്; പ്രവർത്തനങ്ങൾ വിലയിരുത്തി

Published : Jul 29, 2026, 05:59 PM IST
Tamil Nadu Chief Minister

Synopsis

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈ മെട്രോ റെയിൽ പ്രവർത്തനങ്ങളും നഗരത്തിലെ വികസന പദ്ധതികളും വിലയിരുത്തുന്നതിനായി മെട്രോയിൽ യാത്ര ചെയ്തു. ടിക്കറ്റെടുത്ത് സാധാരണ യാത്രക്കാർക്കൊപ്പം സഞ്ചരിച്ച അദ്ദേഹം അവരുമായി സംസാരിക്കുകയും നഗരത്തിലെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തു.

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ പ്രവർത്തനങ്ങളും നഗരത്തിലെ നടന്നു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളും നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ബുധനാഴ്ച മെട്രോ ട്രെയിനിൽ യാത്ര ചെയ്തു. മെട്രോ റെയിൽ പ്രവർത്തനങ്ങളും നഗരത്തിലെ പുതിയ പദ്ധതികളുടെ പുരോഗതിയും പരിശോധിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ബുധനാഴ്ച ചെന്നൈ മെട്രോ ട്രെയിനിൽ യാത്ര നടത്തി. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച മുഖ്യമന്ത്രി, മെട്രോ ആസ്ഥാനത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി നന്ദനം വരെയാണ് യാത്ര ചെയ്തത്. ടിക്കറ്റ് എടുത്താണ് അദ്ദേഹം മെട്രോയിൽ സഞ്ചരിച്ചത്. ഔദ്യോഗിക ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

യാത്രക്കാര്‍ക്കൊപ്പം ഇരുന്ന വിജയ്, അവരുമായി സംസാരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് പോരൂർ - പൂനമല്ലി ഭാഗങ്ങളിലെ മെട്രോ റെയിൽ നിർമ്മാണ പ്രവൃത്തികളും മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായി കത്തിപ്പാറയിലെ മെട്രോ നിർമ്മാണ പ്രവർത്തനങ്ങളും അദ്ദേഹം പരിശോധിക്കും. പൊതുഗതാഗതം കൂടുതൽ ജനകീയമാക്കുന്നതിനും പദ്ധതികൾ വേഗത്തിലാക്കുന്നതിനുമാണ് മെട്രോ യാത്രയിലൂടെയുള്ള ഈ നേരിട്ടുള്ള പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ ചിത്രം; 'നായകന്‍' റീ റിലീസിന്
ലക്ഷ്‍മിപ്രിയയ്‍ക്കെതിരായ പരാതി, ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ