തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

By Web TeamFirst Published May 2, 2024, 11:00 AM IST
Highlights

ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്.

ചെന്നൈ: തമിഴകത്തിന്റെ പ്രിയ ​ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിൽ വീട്ടിൽ ഇന്നലെ(മെയ് 1) ആയിരുന്നു. മരണകാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. ​ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. വിഘ്നേഷ് ആണ് മകൻ. പ്രിയ ​ഗായികയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേർ രം​ഗത്ത് എത്തുന്നുണ്ട്. 

തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്ക് ശബ്ദം നൽകിയ ആണ് ഉമ നാരായണൻ. ‌1977ൽ ശ്രീകൃഷ്ണലീല എന്ന ​ഗാനത്തോടെയാണ് ഉമ പിന്നണി ​ഗാനരം​ഗത്ത് എത്തുന്നത്. ഭർത്താവിന് ഒപ്പമായിരുന്നു ​ഗാനാലാപനം.
ഭർത്താവിനൊപ്പം നിരവധി കച്ചേരികളിലും ഇവർ പാടിയിട്ടുണ്ട്. മുപ്പത്തി അഞ്ച് വർഷത്തിൽ ആറായിരത്തിലേറെ കച്ചേരികൾ ഉമ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

എതിരാളിക്ക് മുന്നിൽ വീണോ? ദിലീപ് പടത്തിന് സംഭവിക്കുന്നത് എന്ത് ? 'പവി കെയർടേക്കർ' കളക്ഷൻ

ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ​ഗാനങ്ങൾ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്. ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയ പാട്ടുകൾ ഇതിൽ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ​ഗാനമാണ് ഉമ അവാസനമായി പാടിയത്. മണി ശർമ ആയിരുന്നു ​ഗാനത്തിന് സം​ഗീതം നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!