
ഒരു സിനിമ റിലീസ് ചെയ്ത് മൂന്ന് ആഴ്ചയോളം പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഒടിടി റിലീസിന്റെ വരവാണ്. അത് സിനിമ വിജയം ആയാലും പരാജയം ആയാലും. തിയറ്ററിൽ ഇറങ്ങി നാളുകളും വർഷങ്ങളും കഴിഞ്ഞിട്ട് ഇതുവരെ ഒടിടിയിൽ എത്താത്ത സിനിമകളും മലയാളത്തിൽ ഉൾപ്പടെ ഉണ്ട് എന്നത് വാസ്തവമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു സിനിമ ഒടിടിക്കാർ എടുത്തില്ലെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്നും വെളിപ്പെടുത്തുകയാണ് തമിഴ് നിർമാതാവായ ധനഞ്ജയൻ.
ജിയോ ബേബി സംവിധാനം ചെയ്ത് 2023ൽ റിലീസ് ആയ കാതൽ എന്ന സിനിമയെ കുറിച്ചാണ് ധനഞ്ജയൻ പറഞ്ഞത്. ദി വിസിൽ എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിയറ്ററിൽ വൻ ഹിറ്റായ പടം ആണിതെന്നും എന്നാൽ ഒടിടിക്കാർക്കത് വർക്കൗട്ട് ആകുമോ എന്നതിൽ സംശയം ഉണ്ടായിരുന്നുവെന്നും കാരണം സിനിമ സീരിയസ് ആയിട്ടുള്ള വിഷയം പറഞ്ഞത് കൊണ്ടാണെന്നും ഇദ്ദേഹം പറയുന്നു.
'വല്ലാതെ വണ്ണം വച്ചു, ഗൈനക്കോളജിസ്റ്റിനെ കണ്ടത് തുണച്ചു, അപ്പോഴേക്കും 6 സെന്റീമീറ്ററോളം വളർന്നു..'
"മലയാള സിനിമ കൊണ്ടാടിയ കാതൽ സിനിമയുടെ ഒടിടി റൈറ്റ്സ് ആരും വാങ്ങിയിരുന്നില്ല. ഒടുവിൽ ആമസോൺ പ്രൈം റെവന്യു ഷെയറിലാണ് പടം എടുത്തത്. തിയറ്ററിൽ വലിയ ഹിറ്റായ പടമാണത്. ഇങ്ങനെയാണ് ഇൻഡസ്ട്രി പോകുന്നത്. അവർക്ക് മമ്മൂട്ടി പടം വേണം. പക്ഷേ ഈ സിനിമ വളരെ സീരിയസ് ആണ്. ഭാര്യ തന്റെ ഭർത്താവിനെതിരെ കേസ് കൊടുക്കുന്നു. 'എന്നത്' എന്ന് ചോദിക്കുകയാണ് ചെയ്തത്. ഷോക്കായ റീസണ്‍ ആണത്. അതായത് ഒടിടി റൈറ്റ്സ് എടുക്കാതിരിക്കാൻ അംഗീകാരിക്കാൻ പറ്റാത്തൊരു കാരണമാണ് പറയുന്നത്. അത്തരം സിനിമകൾ സെലക്ടഡ് ആയിട്ടുള്ള ആളുകൾ മാത്രമെ കാണൂ എന്ന് പറഞ്ഞ് ഉടനെ എടുക്കാതെ മാറ്റിവച്ചു. ശേഷമാണ് റവന്യു ഷെയറിൽ പ്രൈം സിനിമ എടുക്കുന്നത്. പക്ഷേ സിനിമ വർത്ത് ആണെന്ന് അവർക്ക് തോന്നിയിരുന്നേൽ 15, 20 കോടി കൊടുത്ത് അവരത് വാങ്ങുമായിരുന്നു. പക്ഷേ അവർ സെലക്ടീവായാണ് കാര്യങ്ങൾ ചെയ്തത്", എന്നാണ് ധനഞ്ജയൻ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ