'മിഷൻ ഇംപോസിബിള്‍', ഒരിടവേളയ്‍ക്ക് ശേഷം തെലുങ്കില്‍ നായികയായി തപ്‍സി

By Web TeamFirst Published Jul 6, 2021, 2:46 PM IST
Highlights

തപ്‍സി വീണ്ടും തെലുങ്ക് സിനിമയില്‍ നായികയാകുന്നു.

ബോളിവുഡിലെ തന്നെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് തപ്‍സി പന്നു. ശ്രദ്ധേയമായ വേറിട്ട കഥാപാത്രങ്ങളാല്‍ പ്രിയം നേടിയ നടി. ഒട്ടേറെ ഹിറ്റുകളാണ് തപ്‍സി സ്വന്തമാക്കിയിരിക്കുന്നത്.  ഇപോഴിതാ ഒരിടവേളയ്‍ക്ക് ശേഷം ഒരു തെലുങ്ക് സിനിമയില്‍ നായികയാകുകയാണ് തപ്‍സി പന്നു.

മിഷൻ ഇംപോസിബിള്‍ എന്ന സിനിമയിലാണ് തപ്‍സി പന്നു നായികയാകുന്നത്. ഏജന്റ് സായ് ശ്രീനിവാസ അത്രേയ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സ്വരൂപ്‍ ആര്‍എസ്‍ജ് മിഷൻ ഇംപോസിബിള്‍ സംവിധാനം ചെയ്യുന്നത്. മികച്ച കഥയാണ് മിഷൻ ഇംപോസിബിളിന്റേത് എന്നാണ് തപ്‍സി പറയുന്നത്. പ്രേക്ഷകരിലുള്ള പ്രതീക്ഷ കാരണമാണ് തനിക്ക് ഇങ്ങനത്തെ സിനിമകള്‍ തെരഞ്ഞെടുക്കാനാകുന്നത് എന്നും തപ്‍സി പന്നു പറഞ്ഞു.

മാറ്റ്‍നി എന്റര്‍ടെയ്‍ൻമെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഹസീൻ ദില്‍റുബ എന്ന സിനിമയാണ് തപ്‍സി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!