ലോകത്തെ വിസ്മയിപ്പിച്ച 'ടാർസൻ' നടൻ അന്തരിച്ചു

Published : Oct 24, 2024, 02:47 PM IST
ലോകത്തെ വിസ്മയിപ്പിച്ച 'ടാർസൻ' നടൻ അന്തരിച്ചു

Synopsis

1966-ൽ എൻബിസി പരമ്പരയിൽ ടാർസൻ്റെ വേഷം ചെയ്തതോടെ അദ്ദേഹം പ്രശസ്തനായി. സാഹസിക രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ നിരവധി തവണ പരിക്കേറ്റു.  

ലോസ് ഏഞ്ചൽസ്(അമേരിക്ക): ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച  'ടാർസൻ' ടിവി പരമ്പരയിലെ പ്രധാന കഥാപാത്രമായ ടാർസനെ അവതരിപ്പിച്ച ഹോളിവുഡ് നടൻ റോൺ എലി (86) അന്തരിച്ചു. അദ്ദേഹത്തിൻ്റെ മകൾ കിർസ്റ്റൺ കാസലെ എലിയാണ് മരണം വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. 1966കളിൽ പുറത്തിറങ്ങിയ പരമ്പരയാണ് ടാർസൻ. 'സൗത്ത് പസഫിക്', 'ദ ഫൈൻഡ് ഹു വാക്ക്ഡ് ദി വെസ്റ്റ്', 'ദി റെമാർക്കബിൾ മിസ്റ്റർ പെന്നിപാക്കർ' എന്നീ ചിത്രങ്ങളിലൂടെയാണ് റോൺ എലി ശ്രദ്ധേയനായത്.

1966-ൽ എൻബിസി പരമ്പരയിൽ ടാർസൻ്റെ വേഷം ചെയ്തതോടെ അദ്ദേഹം പ്രശസ്തനായി. സാഹസിക രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ നിരവധി തവണ പരിക്കേറ്റു.  1960-61ലെ 'ദി അക്വാനാട്ട്‌സ്', 1966ൽ പുറത്തിറങ്ങിയ സാഹസിക സിനിമയായ 'ദ നൈറ്റ് ഓഫ് ദി ഗ്രിസ്ലി', 1978-ൽ യുർഗൻ ഗോസ്‌ലറിൻ്റെ 'സ്ലേവേഴ്‌സ്' എന്നീ ചിത്രങ്ങളും ഇദ്ദേഹം അഭിനയിച്ചു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'