
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലൊരു സുപ്രധാന ചുവടുവെപ്പുമായി ‘ടാറ്റൂ ദ ഗ്രാഫിക്ക’ എന്ന സിനിമ ഒരുങ്ങി. മലയാളിയായ അശോകൻ പി കെ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ഹിന്ദി ഫീച്ചർ സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി ‘ഹാപ്പി ട്യൂൺസ് മീഡിയ’ അറിയിച്ചു. ഡിജെഐ ഒസ്മോ പോക്കറ്റ് 3 ക്യാമറയും അതിനൊപ്പം K&F Concept, Neewer എന്നിവയുടെ പ്രൊഫഷണൽ അനൊമോർഫിക് ലെൻസുകളും ഫിൽറ്ററുകളും മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം എന്ന നിലയിൽ ഇതൊരു സാങ്കേതിക നാഴികക്കല്ലായി മാറുന്നു.
സാധാരണ ചലച്ചിത്ര നിർമ്മാണങ്ങളിൽ വലിയ ക്യാമറ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ സംവിധായകൻ അശോകൻ പി കെയും ഛായാഗ്രാഹകൻ മധു കാവിലും തികച്ചും വ്യത്യസ്തമായ ഒരു നൂതന മാർഗ്ഗമാണ് ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തത്. Osmo Pocket 3-ലെ 1-ഇഞ്ച് സെൻസറും പ്രത്യേക അനൊമോർഫിക് ലെൻസുകളും സംയോജിപ്പിച്ചുകൊണ്ട്, വലിയ ബജറ്റുള്ള സ്റ്റുഡിയോ ക്യാമറകളിൽ മാത്രം കാണാറുള്ള അതിമനോഹരമായ വൈഡ്-സ്ക്രീൻ സിനിമാറ്റിക് ദൃശ്യഭംഗി സൃഷ്ടിക്കാൻ സാധിച്ചിച്ചുവെന്ന് സംവിധായകൻ അശോകൻ പി.കെ പറഞ്ഞു. കഥ, സംവിധാനം, നിർമ്മാണം അശോകൻ പി.കെ, ബാനർ ഹാപ്പി ട്യൂൺസ് മീഡിയ, സഹനിർമ്മാതാക്കൾ: സെവൻ രാജ്, സാർത്ഥക് ശർമ്മ, ക്രിയേറ്റീവ് ഡയറക്ടർ: കിഷോർ അർജുൻ.
ഛായാഗ്രഹണം: മധു കവിൽ, തിരക്കഥയും സംഭാഷണങ്ങളും: സുലഗ്ന ചാറ്റർജി. ഹിന്ദി സിനിമയിലെ പുതിയ തലമുറയിലെ പ്രതിഭകൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ വാണി വസിഷ്ഠ്, സഞ്ചയ് ഷോക്കിൻ, പ്രകാശ് ബൻജാരെ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് ശങ്കർ, സെവൻ രാജ്, വികാസ് കാസ്ലിവാൾ, രാജീവ് വസിഷ്ഠ് എന്നിവരാണ് സഹതാരങ്ങള്. വയനാട്, കോഴിക്കോട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സുലഗ്ന ചാറ്റർജിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. പി.ആർ ഒ- പി. ആർ.സുമേരൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ