Tejas Release Date : ഫൈറ്റര്‍ പൈലറ്റ് ആയി കങ്കണ; 'തേജസ്' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Dec 08, 2021, 12:46 AM IST
Tejas Release Date : ഫൈറ്റര്‍ പൈലറ്റ് ആയി കങ്കണ; 'തേജസ്' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

ശര്‍വേഷ് മെവാരയാണ് സംവിധാനം

കങ്കണ റണൗത്ത് (Kangana Ranaut) വ്യോമസേനാ പൈലറ്റിന്‍റെ റോളിലെത്തുന്ന ബോളിവുഡ് ചിത്രം 'തേജസി'ന്‍റെ (Tejas) റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ സായുധ സേന പതാകാദിനമായിരുന്ന ഇന്നലെയാണ് (ഡിസംബര്‍ 7) ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദസ്സറ റിലീസ് ആയി 2022 ഒക്ടോബര്‍ 5ന് ചിത്രം തിയറ്ററുകളിലെത്തും. 

കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. 'തേജസ് ഗില്‍' എന്നാണ് കഥാപാത്രത്തിന്‍റെ മുഴുവന്‍ പേര്. ഇന്ത്യന്‍ പ്രതിരോധ സേനകളില്‍ ആദ്യമായി വനിതകളെ യുദ്ധമുഖങ്ങളിലേക്ക് വിന്യസിച്ചത് വ്യോമസേനയാണ്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ ശര്‍വേഷ് മെവാര ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. ആര്‍എസ്‍വിപി മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നേരത്തെ ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ബാനര്‍ ആണിത്.

അതേസമയം തേജസ് കൂടാതെ നിരവധി ചിത്രങ്ങളാണ് കങ്കണയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. മണികര്‍ണിക റിട്ടേണ്‍സ്: ദ് ലെജെന്‍ഡ് ഓഫ് ദിദ്ദ, എമര്‍ജന്‍സി, ധാക്കഡ്, ദി ഇന്‍കാര്‍നേഷന്‍: സീത എന്നിവയാണ് അവ.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്