കൊവിഡ് പ്രതിസന്ധി: ടെലിവിഷൻ കലാകാരൻമാര്‍ സാംസ്‍കാരിക മന്ത്രിക്ക് നിവേദനം നല്‍കി

By Web TeamFirst Published May 31, 2021, 8:47 PM IST
Highlights

ആത്മയുടെ പ്രതിനിധികള്‍  ആണ് സാംസ്‍കാരിക മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് ടെലിവിഷൻ കലാകാരൻമാരുടെ സംഘടനയായ ആത്മയുടെ പ്രതിനിധികള്‍ സാംസ്‍കാരിക മന്ത്രിയുമായി ചര്‍ച്ച നടത്തി. ആത്മ പ്രസിഡന്റ് കെ ബി ഗണേഷ് കുമാർ എംഎല്‍എയുടെ നിര്‍ദേശപ്രകാരം നിവേദനവും കൈമാറി. ആത്മയെ പ്രതിനിധീകരിച്ചു ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്‍ണൻ, കിഷോർ സത്യ എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. പരിമിതമായ എണ്ണത്തോടെ ടെലിവിഷൻ പരമ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി  ആത്മ പ്രതിനിധികള്‍ അറിയിച്ചു. 

ലോക്ക് ഡൗണ്‍ മൂലമുള്ള തൊഴിൽ, സാമ്പത്തിക പ്രശ്‍നങ്ങൾ, ഷൂട്ടിംഗ് പുനരാരംഭിക്കൽ, ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായം, തുടങ്ങിയുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്‍തത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ആത്മ പ്രതിനിധികള്‍ നിവേദനവും കൈമാറി. ആത്മ പ്രസിഡന്റ് കെ ബി ഗണേഷ് കുമാർ എംഎല്‍എയുടെ നിര്‍ദേശപ്രകാരമായിരുന്നു പ്രതിനിധികള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. പരിമിതമായ എണ്ണത്തോടെ ടെലിവിഷൻ പരമ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ആത്മ പ്രതിനിധികള്‍ അറിയിച്ചു.

കൊവിഡ് രോഗ ഭീഷണിയില്‍ സീരിയല്‍ ചിത്രീകരണമടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതേതുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ആത്മ പ്രതിനിധികള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

click me!