
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കങ്കുവ. സൂര്യ നായകനായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. ചിത്രം നവംബർ 14ന് തിയറ്ററുകളിൽ എത്തും. രണ്ട് മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ പരിപാടികളെല്ലാം അണിയറ പ്രവർത്തകർ ആരംഭിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ കങ്കുവയുടെ സ്‌ക്രീനിംഗ് സമയത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരികയാണ്.
കങ്കുവയുടെ തെലുങ്ക് സ്‌ക്രീനിംഗ് സമയം പുലർച്ചെ ഒരു മണിയാക്കാൻ പദ്ധതി ഇടുന്നുവെന്നാണ് റിപ്പോർട്ട്. തെലുങ്ക് വിതരണക്കാരായ മൈത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'കങ്കുവ'യിലെ ചില രംഗങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അവ അസാധാരണമാണെന്നും ചിത്രം പ്രേക്ഷക പ്രതീക്ഷകൾ നിറവേറ്റുമെന്നും മൈത്രി ശശി പ്രമോഷൻ വേളയിൽ പറഞ്ഞു. നിർമ്മാതാവ് സമ്മതിക്കുകയാണെങ്കിൽ സ്‌ക്രീനിംഗ് സമയം പുലർച്ചെ ഒരു മണി മുതൽ ആരംഭിക്കാൻ പദ്ധതി ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, തമിഴ്നാട്ടിൽ ഒൻപത് മണിക്കാകും ആദ്യ ഷോ നടക്കുക. നേരത്തെ അജിത് ചിത്രത്തിന്റെ സ്ക്രീനിങ്ങിനിടെ ഒരു ആരാധകൻ മരിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട് സർക്കാർ പുലർച്ചെയുള്ള ഷോകൾ റദ്ദാക്കി. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രമാണ് കങ്കുവ. 38 ഭാഷകളിലാവും ചിത്രത്തിന്‍റെ ആഗോള റിലീസ്. 350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ആദ്യദിനങ്ങളില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടാന്‍ സാധിച്ചാല്‍ തമിഴ് സിനിമയുടെ നിലവിലെ കളക്ഷന്‍ റെക്കോര്‍ഡുകളൊക്കെ തകര്‍ക്കാന്‍ സാധിക്കുന്ന ചിത്രമായി മാറിയേക്കും.
നായികയോട് ക്രൂരത, തിയറ്ററിലെത്തിയ 'വില്ലനെ' പൊതിരെ തല്ലി സ്ത്രീ- വീഡിയോ വൈറല്‍
ആദിനാരായണ തിരക്കഥയൊരുക്കിയിരിക്കുന്ന കങ്കുവയില്‍ യുവി ക്രിയേഷന്‍സും സഹനിര്‍മ്മാതാക്കളാണ്. അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നതെന്നാണ് വിവരം. ദിഷ പഠാനിയാണ് നായിക. ബോബി ഡിയോൾ, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ