ബോക്സോഫീസില്‍ പ്രഭാസിന്‍റെ സലാറിനെ തൂക്കി അടിച്ച കന്നട ചിത്രം: "കട്ടേര" ഒടുവില്‍ ഒടിടിയിലേക്ക്.!

Published : Jan 18, 2024, 07:39 PM IST
ബോക്സോഫീസില്‍ പ്രഭാസിന്‍റെ സലാറിനെ തൂക്കി അടിച്ച കന്നട ചിത്രം: "കട്ടേര" ഒടുവില്‍ ഒടിടിയിലേക്ക്.!

Synopsis

തരുൺ സുധീർ സംവിധാനം ചെയ്ത് റോക്ക്‌ലൈൻ വെങ്കിടേഷ് നിർമ്മിച്ച ചിത്രമാണ് കട്ടേര. ദർശന് പുറമേ നവാഗതയായ ആരാധന റാം, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ബെംഗലൂരു: പ്രഭാസ് നായകനായ "സലാർ" വലിയ വിജയം നേടിയ ചിത്രമാണ്. എന്നാല്‍ സംവിധായകന്‍ പ്രശാന്ത് നീലിന്‍റെയും നിര്‍മ്മാതാക്കളായ ഹോംബാല ഫിലിംസിന്‍റെയും നാട്ടില്‍ അത്ര പ്രതീക്ഷിച്ച പ്രകടനമല്ല ചിത്രം നേടിയത്. കർണാടകയിൽ ചിത്രം ഇതിനോടകംവളരെ താഴെയാണ് കളക്ട് ചെയ്തത്. ആദ്യത്തെ ഒന്നര ആഴ്ചയ്ക്ക് ശേഷം പലയിടത്തും ചിത്രം വാഷ് ഔട്ടുമായി. കന്നട പ്രാദേശിക സിനിമകൾ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അതില്‍ പ്രധാനം "കട്ടേര"  എന്ന ചിത്രമാണ്. 

പതിനെട്ട് ദിവസത്തില്‍ ദര്‍ശന്‍ നായകനായ ചിത്രം ആകെ 64.05 കോടിയാണ് കന്നട ബോക്സോഫീസില്‍ നേടിയത്. എന്നാല്‍ ഈ ചിത്രത്തിന് ഒരാഴ്ച മുന്‍പ് വന്ന സലാറിന്‍റെ കര്‍ണ്ണാടകയിലെ കളക്ഷന്‍ 7 കോടിക്ക് അടുത്ത് മാത്രമാണ് എന്ന് കൂടി പരിഗണിക്കണം ഈ തുകയുടെ വലിപ്പം അറിയാന്‍.

തരുൺ സുധീർ സംവിധാനം ചെയ്ത് റോക്ക്‌ലൈൻ വെങ്കിടേഷ് നിർമ്മിച്ച ചിത്രമാണ് കട്ടേര. ദർശന് പുറമേ നവാഗതയായ ആരാധന റാം, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംഗീതം വി.ഹരികൃഷ്ണയും ഛായാഗ്രഹണവും എഡിറ്റിംഗും സുധാകരും നിർവ്വഹിക്കുന്നു. 

2023 ഡിസംബർ 29നാണ് ചിത്രം പുറത്തിറങ്ങിയത് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രത്യേകിച്ച് ദർശന്റെ അഭിനയത്തെ മികച്ച അഭിപ്രായമാണ് ഉണ്ടാക്കിയത്.  ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്നാണ് വിവരം. സീ 5 ആണ് ചിത്രത്തിന്‍റെ ഒടിടി അവകാശം വാങ്ങിയിരിക്കുന്നത്. വരുന്ന ഫെബ്രുവരി 9ന് ചിത്രം ഒടിടി റിലീസ് ആകുമെന്നാണ് വിവരം. 

1970 കളില്‍ കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഡി ബോസ് എന്ന് ആരാധകര്‍ വിളിക്കുന്ന ദര്‍ശനെ നായകനാക്കി ഈ ആക്ഷന്‍ ചിത്രം ഒരുക്കിയത്. 

വിശാലിന്‍റെ ഊണിന് മുന്‍പുള്ള 'ചടങ്ങ്' എക്സ്പ്രഷനിട്ട് 'യോഗിബാബു': ചിരിച്ച് മറിഞ്ഞ് തമിഴകം.!

പുതിയ ലുക്ക് ജഗതിയോട് വച്ച് ട്രോളുന്നവരോട് ഹണിറോസ് പറയുന്നത് ഇതാണ്.!

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ