അരിക്കൊമ്പന് ഫാൻസുണ്ട്, എനിക്കില്ല, എന്തൊരു കഷ്ടമാണ്: ടി ജി രവി

Published : May 30, 2023, 05:05 PM ISTUpdated : May 30, 2023, 05:16 PM IST
അരിക്കൊമ്പന് ഫാൻസുണ്ട്, എനിക്കില്ല, എന്തൊരു കഷ്ടമാണ്: ടി ജി രവി

Synopsis

ഇത്രയും നാള്‍ ഞാന്‍ ഈ സിനിമയിലൊക്കെ ബലാത്സംഗം ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ എന്നും തമാശരൂപേണ നടന്‍ പറയുന്നു. 

കൊച്ചി: തന്നെക്കാൾ കൂടുതൽ അരിക്കൊമ്പനും ചക്കക്കൊമ്പനും ആണ് ഫാൻസുള്ളതെന്ന് നടൻ‌ ടി ജി രവി. സിനിമയിൽ ഇത്രയും നാൾ ബലാത്സംഗം ഒക്കെ ചെയ്ത് നടന്നിട്ട് ഫാൻസില്ലാത്തത് കഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

"അരിക്കൊമ്പനും ചക്കക്കൊമ്പനും വന്നപ്പോള്‍ വിവാദം തന്നെയാണ്. ഇപ്പോള്‍ അതിന് ഫാന്‍സ് ഉണ്ട്. എനിക്ക് ഫാന്‍സില്ല. എന്തൊരു കഷ്ടമാണല്ലേ. ഇത്രയും നാള്‍ ഞാന്‍ ഈ സിനിമയിലൊക്കെ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ. അരിക്കൊമ്പന് നല്ല ഫാന്‍സ് ഉണ്ട്. അതിന്റെ അതിന്‍റെ പേരില്‍ പൈസ പിരിക്കുന്നുമുണ്ട്. കാലം പോയപോക്കേ", എന്നാണ് തമാശരൂപേണ ടി ജി രവി പറഞ്ഞത്. 

മാളികപ്പുറം എന്ന ചിത്രത്തിലാണ് ടി ജി രവി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഉണ്ണി മുകന്ദന്‍ നായകനായി എത്തിയ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ നെഗറ്റീവ് ഷേഡ് കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. 

അതേസമയം, അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചു.പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാൻ ഇറക്കുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. അരിക്കൊമ്പൻ തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടഞ്ഞു. 

അവരാണ് തീരുമാനിക്കേണ്ടത്, ഞങ്ങൾ എന്തിനും തയ്യാർ: സാഗർ- സെറീന ബന്ധത്തെ കുറിച്ച് അച്ഛൻ

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ