ദളപതി 69ല്‍ ആരാണ് നായക കഥാപാത്രം?, സൂചനകളില്‍ ഞെട്ടി വിജ്‍യുടെ ആരാധകര്‍

Published : Oct 16, 2024, 03:49 PM IST
ദളപതി 69ല്‍ ആരാണ് നായക കഥാപാത്രം?, സൂചനകളില്‍ ഞെട്ടി വിജ്‍യുടെ ആരാധകര്‍

Synopsis

ചിത്രത്തില്‍ വിജയ് ആരായിരിക്കും എന്നതിനെ കുറിച്ചുള്ള സൂചനകള്‍ പുറത്ത്.

രാഷ്‍ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അതിനാല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദളപതി 69തെന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരിക്കും വിജയ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്ത് നിന്നുള്ള ആദ്യത്തെ 1000 കോടി ചിത്രമാകുമോ ദളപതി 69 എന്നാണ് ഉറ്റുനോക്കുന്നത്. ബാഹുബലി 2 സിനിമ തമിഴിലുമായിട്ടാണ് സംവിധായകൻ എസ് എസ് രാജമൗലി ചിത്രീകരിച്ചത്. അതിനാല്‍ 1000 കോടിയുടെ കണക്കില്‍ ചിത്രം തമിഴകത്ത് ഉണ്ട്. വിജയ്‍യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായ ലിയോ ആഗോളതലത്തില്‍ നേടിയത് 620 കോടി രൂപയോളമാണ്.

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായാണ് കാത്തിരിപ്പ്. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.

ദളപതി 69 സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട് എന്നാണ് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയ ക്യാൻവസിലുള്ള ഒരു ഗാന രംഗമാണ് ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്റര്‍ ആണ്. ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൌതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും  പ്രകാശ് രാജുമൊക്കെ കഥാപാത്രമാകുമ്പോള്‍ ഛായാഗ്രാഹണം സത്യൻ സൂര്യൻ ആണ്.

Read More: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ- 'പലരും മാറാനും സാധ്യതയുണ്ട്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു