ദളപതി തലസ്ഥാന മണ്ണിലിറങ്ങി; ആവേശം അണപൊട്ടി ഒഴുകി, വമ്പന്‍ സ്വീകരണം ഒരുക്കി വിജയ് ഫാന്‍സ്.!

Published : Mar 18, 2024, 07:34 PM ISTUpdated : Mar 19, 2024, 12:07 PM IST
ദളപതി തലസ്ഥാന മണ്ണിലിറങ്ങി; ആവേശം അണപൊട്ടി ഒഴുകി, വമ്പന്‍ സ്വീകരണം ഒരുക്കി വിജയ് ഫാന്‍സ്.!

Synopsis

വിജയിയുടെ അടുത്ത ചിത്രമായ ദ ഗോട്ടിലെ പ്രധാന രംഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.  തി

തിരുവനന്തപുരം: പുതിയ ചിത്രം ദ ഗോട്ടിന്‍റെ ഷൂട്ടിങ്ങിനായി തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് എത്തി. തരത്തിന് വൻ വരവേൽപ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ആരാധകര്‍ ഒരുക്കിയത്. വിജയിയുടെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂട്ടിയിരുന്നു.

മാർച്ച് 18 മുതൽ 23 വരെയാണ് വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം തലസ്ഥാനത്ത് നടക്കുന്നത്. വിജയിയുടെ കേരള സന്ദർശനത്തിന് വൻ സ്വീകരണമാണ് ഫാൻസ് ഒരുക്കിയത്. ന​ഗരത്തിന്റെ പലയിടങ്ങളിലായി നടന് സ്വാഗതമോതുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിമാനതാവളത്തില്‍ തിങ്കഴാഴ്ച വൈകീട്ട് നൂറുകണക്കിന് ആരാധകരാണ് താരത്തെ സ്വീകരിക്കാന്‍ എത്തിയത്. ഫാന്‍സിനെ അഭിവാദ്യം ചെയ്താണ് വിജയ് വിമാനതാവളത്തിന് പുറത്ത് എത്തിയത്. 

അതേ സമയം വിജയിയുടെ അടുത്ത ചിത്രമായ ദ ഗോട്ടിലെ പ്രധാന രംഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.  തിരുവനന്തപും ​ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷൻ. 

ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭു കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു. നേരത്തെ ശ്രീലങ്കയില്‍ നിശ്ചയിച്ച ഷൂട്ടാണ് സുരക്ഷ കാരണങ്ങളാല്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് എന്നാണ് വിവരം. കഴിഞ്ഞ നവംബറില്‍ രജനികാന്ത് ചിത്രം വേട്ടയ്യന്‍റെ ഷൂട്ടിംഗും തിരുവനന്തപുരത്ത് നടന്നിരുന്നു. 

അതിന് ശേഷം തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന വലിയ ചിത്രമാണ് ദ ഗോട്ട്. വെങ്കിട് പ്രഭുവിന്‍റെ ചിത്രം ഒരു ടൈം ട്രാവല്‍ സയന്‍സ് ഫിക്ഷനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മലയാള താരം ജയറാം അടക്കം വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 2നാണ് വിജയ് തന്‍റെ രാഷ്ട്രീയ പ്രസ്ഥാനമായ തമിഴക വെട്രി കഴകം പ്രഖ്യാപിച്ചത്. ഈ സംഘടനയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ പുരോഗമിക്കുമ്പോള്‍ വിജയ് തന്‍റെ കരിയറിലെ 68മത്തെ ചിത്രമായ ദ ഗോട്ടിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ്. 

കരിയറിലെ 360ാം ചിത്രം; വമ്പന്‍ അപ്ഡേറ്റുമായി മോഹന്‍ലാല്‍

ദ ഗോട്ടില്‍ രാഷ്‍ട്രീയ സന്ദേശമുണ്ടാകുമോ?, സംവിധായകന്റെ മറുപടി

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്