'സത്യമൂർത്തി ഐപിഎസി'ന്റെ മാസ് എൻട്രി; ആരവം തീർത്ത് 'പോക്കിരി' റി- റിലീസ്, ദളപതി ഫാൻസിന് ആഘോഷത്തിമിർപ്പ്

Published : Jun 21, 2024, 01:51 PM IST
'സത്യമൂർത്തി ഐപിഎസി'ന്റെ മാസ് എൻട്രി; ആരവം തീർത്ത് 'പോക്കിരി' റി- റിലീസ്, ദളപതി ഫാൻസിന് ആഘോഷത്തിമിർപ്പ്

Synopsis

തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി. 

റ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ കേരളത്തിലും ഒട്ടനവധി ആരാധകർ ഉള്ള നടനാണ് വിജയ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ഏറെ ആവേശത്തോടെയാണ് മലയാളികളും കാത്തിരിക്കുന്നത്. എന്നാലിപ്പോൾ പുതിയ സിനിമയ്ക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് പഴയൊരു വിജയ് പടത്തിന്റെ റി റിലീസിന് ആയിട്ടായിരുന്നു ആരാധകർ കാത്തിരുന്നത്. പോക്കിരി ആണ് ആ ചിത്രം. 

വിജയിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഇന്ന് ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുത്തൻ സാങ്കേതിക മികവിൽ വിജയിയുടെ പകർന്നാട്ടം കണ്ട് അമ്പരന്നിരിക്കുകയാണ് ഓരോ ആരാധകരും. ടിവിയിൽ മാത്രം കണ്ട പോക്കിരി ബി​ഗ് സ്ക്രീനിൽ കാണാനായി. 'സത്യമൂർത്തി ഐപിഎസ്' എന്ന വിജയ് കഥാപാത്രത്തെ റിവീൽ ചെയ്യുന്ന ചെയ്യുന്ന ഭാ​ഗമെല്ലാം വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ ലോകത്ത് വൈറൽ ആകുകയാണ്. 74 തിയറ്ററുകളിലാണ് കേരളത്തിൽ പോക്കിരി റിലീസ് ചെയ്തത്. 

പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ചിത്രമാണ് പോക്കിരി. ഇതേ പേരില്‍ 2006 ല്‍ തിയറ്ററുകളിലെത്തിയ മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു വിജയ്‍യുടെ പോക്കിരി.  2007 ജനുവരി 12ന് ആയിരുന്നു റിലീസ്. വന്‍ ജനപ്രീതി നേടിയ ചിത്രം തമിഴ്നാട്ടില്‍ നിരവധി തിയറ്ററുകളില്‍ 200 ദിവസങ്ങളിലധികം പ്രദര്‍ശിപ്പിച്ചു. കേരളമടക്കമുള്ള ഇടങ്ങളിലും മികച്ച വിജയമാണ് ചിത്രം നേടിയത്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി. 

അൻസിബയുടെ പിറന്നാളിന് ഓടിയെത്തി ഋഷി, മധുരം പങ്കുവെച്ച് താരങ്ങൾ

ഏതാനും നാളുകള്‍ക്ക് മുന്‍പ് ഗില്ലി റി റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ റീ റിലീസില്‍ കളക്ഷന്‍ റെക്കോര്‍ഡ് ഇപ്പോള്‍ ഗില്ലിയുടെ പേരിലാണ്. 30 കോടിക്ക് മുകളിലാണ് ആ​ഗോള തലത്തില്‍ റീ റിലീസിം​ഗിലൂടെ ചിത്രം നേടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ