'തല്ലുമാല' ടീം ദുബായിയിൽ; സ്പെക്റ്റാക്കിൾ ഷോയിൽ പങ്കെടുത്ത് ടൊവിനോയും കല്യാണിയും

Published : Aug 08, 2022, 06:00 PM IST
'തല്ലുമാല' ടീം ദുബായിയിൽ; സ്പെക്റ്റാക്കിൾ ഷോയിൽ പങ്കെടുത്ത് ടൊവിനോയും കല്യാണിയും

Synopsis

ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് എന്നിവരും ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ എത്തി. ഓ​ഗസ്റ്റ് 12-ന് ആ​ഗോള റിലീസിന് ഒരുങ്ങുകയാണ് തല്ലുമാല. ടിക്കറ്റ് ബുക്കിങ് ജി.സി.സിയിൽ ആരംഭിച്ചു

ടൊവിനോ നായകനാകുന്ന 'തല്ലുമാല' സോഷ്യൽ മീഡിയയിലും പുറത്തും വലിയ ശ്രദ്ധയാണ് നേടുന്നത്. ഓ​ഗസ്റ്റ് 12-ന് ആ​ഗോള റിലീസിന് തയാറെടുക്കുന്ന സിനിമയ്ക്ക് ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ സ്പെക്റ്റാക്കിൾ ഷോ ലഭിച്ചു. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ദുബായ് നഗരത്തിൽ സ്പെക്റ്റക്കിൾ ഷോ നടത്തുന്നത്.

അഭിനേതാക്കളായ ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരും സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹസ്സിൻ പെരാരി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

തല്ലുമാലയുടെ ബുക്കിങ്  ജി.സി.സിയിൽ ആരംഭിച്ചിട്ടുണ്ട്.

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ആഷിക് ഉസ്‍മാൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ ആഷിക് ഉസ്‍മാൻ ആണ് നിർമ്മാണം. മുഹ്‍സിൻ പരാരിയും അഷ്‍റഫ് ഹംസയും ചേർന്നാണ് രചന നിർവഹിച്ചത്.

സെൻസറിങ് പൂർത്തിയായപ്പോൾ ക്ലീൻ യു/എ സർട്ടിഫിക്കറ്റ് ആണ് -തല്ലുമാല-യ്ക്ക് ലഭിച്ചത്. ഇരുപതുവയസ്സുകാരനായാണ് സിനിമയിൽ ടൊവിനോ എത്തുന്നത്. ദുബൈയിലും കണ്ണൂരിലുമായിരുന്നു ചിത്രീകരണം. ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആൻറണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന മുഹ്‌സിൻ പരാരി, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റഫീഖ് ഇബ്രാഹിം, ഡിസൈൻ ഓൾഡ്‌ മങ്ക്സ്, സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ. എസ്. ദിനേശ്. മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എൻറർടെയ്ൻ‍മെൻറ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനി നോവല്‍', പുതിയ സന്തോഷം വെളിപ്പെടുത്തി ബിഗ് ബോസ് താരം അനീഷ്
അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ