'എന്തൊരു സിനിമയാണിത്' : ആദ്യ റിവ്യൂ എത്തി, തങ്കലാന്‍ റിലീസ് ഡേറ്റ് പുതിയ അപ്ഡേറ്റ്

Published : Jul 02, 2024, 07:35 AM ISTUpdated : Jul 02, 2024, 07:39 AM IST
'എന്തൊരു സിനിമയാണിത്' : ആദ്യ റിവ്യൂ എത്തി, തങ്കലാന്‍ റിലീസ് ഡേറ്റ് പുതിയ അപ്ഡേറ്റ്

Synopsis

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. വിക്രമിന്‍റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് തങ്കലന്‍.

ചെന്നൈ: വിക്രം നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാന്‍. ഇപ്പോഴിതാ നിരവധി തവണ മാറ്റിവച്ച ചിത്രത്തിന്‍റെ റിലീസ് തീയതി സ്ഥിരീകരിച്ചിരിക്കുകയാണ്.

2024 ആഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് ജി ധനഞ്ജയൻ ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ഈ വാർത്ത വലിയ ആശ്വാസവും ആവേശവും നൽകിയിട്ടുണ്ട്.

കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ്‌സിന്‍റെ (കെജിഎഫ്) ചരിത്ര പശ്ചാത്തലത്തിലാണ് തങ്കലാന്‍ അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം പൂർത്തിയാക്കിയ ചിത്രം 2024 ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് തവണ മാറ്റിവച്ചു.  പുതിയ റിലീസ് തീയതി ഓഗസ്റ്റ് 15 ന് നിശ്ചയിച്ചിരിക്കുന്നതിനാൽ, പ്രതീക്ഷകൾ മുമ്പത്തേക്കാൾ കൂടുതലാണ്.

സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാറും തിങ്കളാഴ്ച തങ്കലാനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കിട്ടു. അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് തങ്കലാന്‍റെ അപ്ഡേറ്റ് പങ്കിട്ടത്. 'തങ്കലാന്‍ പാശ്ചത്താല സംഗീതം പൂര്‍ത്തിയായി, എന്‍റെ മികച്ചത് തന്നെ നല്‍കി.എന്തൊരു സിനിമയാണിത്. കാത്തിരിക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു ട്രെയിലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമ തങ്കലാന്‍ വേണ്ടി റെഡിയാകുക' എന്നാണ്  ജിവി പ്രകാശ് കുമാര്‍ എഴുതിയിരിക്കുന്നത്. ഈ അപ്‌ഡേറ്റ് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ കൂടുതൽ ആവേശം വർധിപ്പിച്ചിച്ചിട്ടുണ്ട്.

അല്ലു അർജുന്‍റെ പുഷ്പ: ദി റൂൾ ഡിസംബറിലേക്ക് മാറ്റിവച്ചതിന് പിന്നാലെയാണ് ആഗസ്റ്റ് 15 റിലീസ് തീയതിയായ തങ്കലാന്‍ ഉറപ്പിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ ഊഹിക്കുന്നത്. ചിത്രത്തിലെ നായകനായ വിക്രം ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്കലാന്‍റെ ട്രെയിലർ ജൂലൈയിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. വിക്രമിന്‍റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് തങ്കലാന്‍. മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.  'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. 

'എന്തൊരു തൂക്കലാണ് ഇത്': 4 ദിവസത്തില്‍ ‘കൽക്കി2898എഡി’ ഔദ്യോഗിക കളക്ഷന്‍ ഇങ്ങനെ , 500 കോടി ഒന്നുമല്ല !

ബോളിവുഡ് ഞെട്ടി 'കൽക്കി 2898 എഡി' ബോക്സോഫീസില്‍ തൂഫാന്‍; ഹിന്ദി പതിപ്പ് 4 ദിവസത്തില്‍ നേടിയത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'