അയ്യങ്കാളിയുടെ കഥയുമായി 'കതിരവൻ'; നായകനായി മലയാളത്തിന്റെ ആ ആക്ഷൻ ഹീറോ

Published : Oct 31, 2024, 11:28 AM ISTUpdated : Oct 31, 2024, 02:47 PM IST
അയ്യങ്കാളിയുടെ കഥയുമായി 'കതിരവൻ'; നായകനായി മലയാളത്തിന്റെ ആ ആക്ഷൻ ഹീറോ

Synopsis

അരുൺ രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം ഇതിവൃത്തമാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്‍ ഒരുങ്ങുന്നു. മലയാളത്തിലെ പ്രമുഖ ആക്ഷൻ ഹീറോ നായകനാണ് അയ്യങ്കാളിയായി ചിത്രത്തില്‍ വേഷമിടുന്നത്. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് നിർമ്മിക്കും. താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. അരുൺ രാജ് ആണ് സംവിധാനം. തന്‍റെ സിനിമയുടെ നിർമ്മാണം നിർവഹിക്കുന്ന താരാ പ്രൊഡക്ഷൻസിന്  ഹൃദയപൂർവ്വമായ ആശംസകളും കടപ്പാടും അറിയിക്കുന്നുവെന്ന് അരുണ്‍ രാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 

"നിലവിൽ കതിരവന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. നവംബറിൽ ഷൂട്ടിം​ഗ് തുടങ്ങും. ഇതിനോടകം നിരവധി സിനിമകൾ ചെയ്ത മലയാളത്തിന്റെ യുവ ആക്ഷൻ ഹീറോയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആളാരാണ് എന്നത് വൈകാതെ ഞങ്ങൾ പുറത്തുവിടും", എന്ന് അരുൺ രാജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളം ആണ് നിർവഹിക്കുന്നത്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള അവാർഡ് നേടിയ (മെമ്മറി ഓഫ് മർഡർ) അരുൺ രാജ്  സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

ഒടുവിൽ തീരുമാനമായോ? ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി ! ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ? ‌‌‌

"എഡ്വിന്റെ നാമം" എന്ന ചിത്രമാണ് ഇതിനു മുൻപ് അരുൺ രാജ് സംവിധാനം ചെയ്തത്. വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ  ഛായാഗ്രാഹകനും അരുൺരാജ് ആയിരുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. പി ആർ ഓ മഞ്ജു ഗോപിനാഥും ആണ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയറ്ററില്‍ തകര്‍ന്നടിഞ്ഞ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
ആദ്യമായി അഭിനയിച്ച മലയാള പടം, റിലീസിന് മുൻപെ മരണത്തിന് കീഴടങ്ങി നടൻ; ഒടുവിൽ തിമിം​ഗല വേട്ട റിലീസിന്