
'ഓപ്പറേഷന്‍ ജാവ'യെന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമാണ് 'സൗദി വെള്ളക്ക'(Saudi Vellakka). പേരില്‍ കൗതുകം പേറുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്‌നത്തിന്മേല്‍ കോടതിയില്‍ നടക്കുന്ന കേസാണ് ടീസറില്‍ കാണിക്കുന്നത്.
ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ നിർമ്മിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, സഹനിർമ്മാണം ഹരീന്ദ്രൻ, ശബ്‍ദ രൂപകൽപന വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, സംഗീതം പാലീ ഫ്രാൻസിസ്, ഗാനരചന അൻവർ അലി, രംഗപടം സാബു മോഹൻ, ചമയം മനു മോഹൻ, കാസ്റ്റിംഗ് ഡയറക്ടർ അബു വാളയംകുളം, വസ്ത്രലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, നിശ്ചലഛായഗ്രാഹണം ഹരി തിരുമല, പ്രൊഡക്ഷൻ കോഡിനേറ്റർ മനു ആലുക്കൽ, പരസ്യകല യെല്ലോടൂത്ത്‍സ്.
ലുക്മാന്‍ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
'ഇന്ത്യയ്ക്ക് ഒരു ഭാഷയെ ഉള്ളൂ, അത് പക്ഷേ ഹിന്ദിയല്ല'; സോനു സൂദ് പറയുന്നു
ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് (Hindi) കന്നഡ താരം കിച്ച സുദീപും(Kiccha Sudeep) ബോളിവുഡ് താരം അജയ് ദേവ്ഗണും(Ajay Devgn) തമ്മില്‍ നടന്ന വാദപ്രതിവാദത്തിൽ പ്രതികരണവുമായി നടൻ സോനു സൂദ്(Sonu Sood). ഹിന്ദിയിലെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്നും ഇന്ത്യയുടെ പൊതുവായ ഭാഷ വിനോദമാണെന്നും സോനു സൂദ് പറഞ്ഞു.
ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്. വിനോദത്തിന് ഭാഷ പ്രധാനമല്ല. നിങ്ങള്‍ ഏത് ഭാഷയില്‍ നിന്നുള്ളവരാണെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ നിങ്ങളെ ഇഷ്ടപ്പെടും. ബഹുമാനിക്കും. നല്ല സിനിമകള്‍ മാത്രമേ അവര്‍ സ്വീകരിക്കുകയുമുള്ളൂ', എന്നാണ് സോനു സൂദ് പറഞ്ഞത്.
ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാനാകില്ലെന്നായിരുന്നു സുദീപിന്‍റെ പ്രസ്താവന. ഹിന്ദി ദേശീയ ഭാഷയാണെന്നത് മറക്കരുതെന്ന് പറഞ്ഞ അജയ് ദേവ്ഗണ്‍, സുദീപിന്‍റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് അവകാശപ്പെട്ട് ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങള്‍ തെലുങ്കിലും കന്നഡയിലും തമിഴിലും മലയാളത്തിലും റീമേക്ക് ചെയ്താലും ഇന്ന് വിജയിക്കുന്നില്ല. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകളാകട്ടെ ഹിന്ദിയില്‍ മൊഴി മാറ്റി ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു സുദീപിന്‍റെ ചോദ്യം. പിന്നാലെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ അജയ് ദേവ്ഗണ്‍, ഹിന്ദി ദേശഭാഷയാണെന്ന കാര്യം താരം മറക്കരുതെന്ന് ചൂണ്ടികാട്ടി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ