ബിഗ് ബജറ്റില്‍ 'ദി കൊമ്രേഡ്'; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

Published : Oct 06, 2025, 03:45 PM IST
the comrade malayalam movie title poster released by minister Muhammad Riyas

Synopsis

കേരളത്തിന്റെ 80 വർഷത്തെ രാഷ്ട്രീയ ചരിത്രം പ്രമേയമാകുന്ന 'ദി കൊമ്രേഡ്' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. 

കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവവികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം "ദി കൊമ്രേഡി"ന്റെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട് വച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ദി കൊമ്രേഡിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് പി.എം. തോമസ് കുട്ടിയാണ്. കേരള രാഷ്ട്രീയത്തിന്റെ സംഭവ വികാസങ്ങൾ പശ്ചാത്തലമാക്കി പ്രേക്ഷകന് തിയേറ്റർ എക്സ്‌പീരിയൻസ് സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നതെന്നു സംവിധായകൻ തോമസ് കുട്ടി അഭിപ്രായപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ മലയാളത്തിലെ പത്തോളം മുഖ്യധാരാ അഭിനേതാക്കളും മറ്റു പ്രഗത്ഭരായ താരങ്ങളും അണിനിരക്കുന്ന പൊളിറ്റിക്കൽ ചിത്രമായിരിക്കും ദി കൊമ്രേഡ് എന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. ചിത്രത്തിന്റെ താരങ്ങളുടെയും മറ്റു സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പ്രേക്ഷകരിലേക്കെത്തുമെന്നു വാട്ടർമാൻ ഫിലിംസ് അറിയിച്ചു. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ