നിഗൂഢതകളുടെ ചുരുളഴിക്കുവാൻ 'സീക്രട്ട് ഹോമി'ൻ്റെ വാതിൽ ഫെബ്രുവരിയിൽ തുറക്കുന്നു..!

Published : Feb 10, 2024, 08:08 PM IST
നിഗൂഢതകളുടെ ചുരുളഴിക്കുവാൻ  'സീക്രട്ട് ഹോമി'ൻ്റെ വാതിൽ ഫെബ്രുവരിയിൽ തുറക്കുന്നു..!

Synopsis

'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

കൊച്ചി: എല്ലാ മലയാളികളിലും ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ 'സീക്രട്ട് ഹോം' മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. 

ചിത്രം ഫെബ്രുവരി മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ - വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ - ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, എഡിറ്റർ - രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ - ശങ്കർ ശർമ്മ

സൗണ്ട് ഡിസൈൻ - ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ - അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ - നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് - മനു മോഹൻ, കോസ്റ്റ്യൂംസ് - സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മാലവട്ടത്ത്

രാജേഷ് മാധവൻ ഇനി സംവിധായകൻ; "പെണ്ണും പൊറാട്ടും " ആരംഭിച്ചു

പ്രമുഖ ഫാന്‍ ബില്ല ജഗനെ പുറത്താക്കി വിജയ്; വിജയ് പാര്‍ട്ടിയിലെ ആദ്യത്തെ അച്ചടക്ക നടപടി ഇങ്ങനെ.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ