'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ' ജനുവരി 15ന് നീസ്ട്രീമിൽ റിലീസ് ചെയ്യും

Web Desk   | Asianet News
Published : Jan 12, 2021, 04:25 PM IST
'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ' ജനുവരി 15ന് നീസ്ട്രീമിൽ റിലീസ് ചെയ്യും

Synopsis

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പ്രദര്‍ശനത്തിന് എത്തുന്നു.

സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന മലയാള കുടുംബ ചിത്രം 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ /മഹത്തായ ഭാരതീയ അടുക്കള' ജനുവരി 15ന് റിലീസ് ചെയ്യും. കേരളത്തിൽ നിന്നുള്ള ആഗോള മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാകും സിനിമ പ്രദർശനത്തിനെത്തുക.

സുരാജും നിമിഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ജിയോ രചനയും, സംവിധാനം നിർഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്‍ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം. വ്യത്യസ്‍ത പ്രമേയങ്ങളുമായി വെള്ളിത്തിരയിൽ എത്തുന്ന യുവസംവിധായകരിൽ ശ്രദ്ധേയനായ  ജിയോയുടെ നാലാമത്തെ ചിത്രമാണ് 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ.'

യുഎസ് ആസ്ഥാനമായ നെസ്റ്റ് ടെക്നോളജീസ് കോർപ്പിന്റെ സഹോദര സ്ഥാപനമാണ് നീസ്ട്രീം ക്രിയേഷൻസ്. കേരളത്തിലെ പ്രമുഖ ഒടിടി ബിൽഡറായ വ്യൂവേ സൊല്യൂഷൻസാണ്  നീസ്ട്രീമിന്റെ ടെക്നിക്കൽ പാർട്ണർ. കേരളത്തിൽനിന്നുള്ള ഗ്ലോബൽ സ്ട്രീമിങ്  പ്ലാറ്റ്‌ഫോമായ നീസ്ട്രീമിൽ, വർഷം 40ഓളം സിനിമകളുടെ റിലീസുകൾ, ഇരുപതോളം വെബ് സീരീസുകൾ, നിരവധി മലയാളം ലൈവ് ടിവി  ചാനലുകൾ മറ്റ് വിനോദ പരിപാടികൾ എന്നിവയും പ്രേക്ഷകർക്കായി ഒരുക്കുന്നുണ്ട്. പുതിയ സിനിമ റിലീസുകൾ കൂടാതെ മലയാള സിനിമയിലെ നൂറോളം മുൻകാല ക്ലാസ്സിക് സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളും നീസ്ട്രീമിൽ ലഭ്യമാണ്.

ലോകമാകമാനമുള്ള കേരളീരായ പ്രേക്ഷകർക്ക് മികച്ച മലയാളം വിനോദ പരിപാടികൾ ഇതിലൂടെ ആസ്വദിക്കാം. ആപ്പിൾ, ആൻഡ്രോയിഡ്, റോക്കു ടിവി, ആമസോൺ ഫയർ സ്റ്റിക്,  www.neestream.com എന്നിവയിലൂടെ നീസ്ട്രീം ലഭ്യമാകും. വാർഷിക പ്ലാൻ ഉൾപ്പെടെ മൂന്ന് വ്യത്യസ്‍ത പ്ലാനുകളാണ് നീസ്ട്രീം അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ നീസ്ട്രീം കണ്ടന്റുകളും പ്രേക്ഷകർക്ക് ആസ്വദിക്കാം.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍