നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒക്ടോബറില്‍ ഇല്ല, വാര്‍ത്തകള്‍ തള്ളി ബി ഉണ്ണികൃഷ്‍ണൻ

Web Desk   | Asianet News
Published : Sep 22, 2021, 03:40 PM IST
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒക്ടോബറില്‍ ഇല്ല, വാര്‍ത്തകള്‍ തള്ളി ബി ഉണ്ണികൃഷ്‍ണൻ

Synopsis

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടെന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി ഉണ്ണികൃഷ്‍ണൻ.  

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. മോഹൻലാല്‍ (Mohanlal) നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്‍ണൻ ആണ്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

നെയ്യാറ്റിൻകര ഗോപാന്റെ ആറാട്ടെന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത തള്ളിയിരിക്കുകയാണ് ബി ഉണ്ണികൃഷ്‍ണൻ. 'ആറാട്ട്‌' ഒക്റ്റോബറിൽ റിലിസ്‌ ചെയ്യുന്നു എന്ന വാർത്ത തെറ്റാണ്‌. ചിത്രത്തിന്റെ റിലിസ്‌ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. നെയ്യാറ്റിൻകര ഗോപാന്റെ ആറാട്ടെന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.

'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്.

പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ മോഹൻലാല്‍ അഭിനയിക്കുന്നുവെന്ന് പ്രത്യേകതയുണ്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയ്‍ക്ക്.  'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ
പറഞ്ഞിരിക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‘ദൈവമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല’ എന്നാണ് ശ്രീനിപറയാറുള്ളത്..; വൈകാരിക കുറിപ്പ് പങ്കുവച്ച് സത്യൻ അന്തിക്കാട്
'ജീത്തു സാർ ആണ് കില്ലർ'; 'ദൃഢം' ഫൈൻഡ് ദ കില്ലർ പോസ്റ്ററിന് താഴെ വന്ന കമന്‍റിന് കൗതുകം ജനിപ്പിക്കുന്ന ആനിമേറ്റഡ് സ്റ്റിക്കർ പങ്കുവെച്ച് ജീത്തു ജോസഫ്