ദ പാരഡൈസുമായി നാനി എത്തുന്നു, ചിത്രത്തിന്റെ വൻ അപ്‍ഡേറ്റ്

Published : Mar 02, 2025, 02:20 PM ISTUpdated : Mar 03, 2025, 12:00 PM IST
ദ പാരഡൈസുമായി നാനി എത്തുന്നു, ചിത്രത്തിന്റെ വൻ അപ്‍ഡേറ്റ്

Synopsis

നാനി നായകനായി വരാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് നാനി. ശ്രീകാന്ത് ഒഡേലയാണ് നാനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റാണ് ശ്രദ്ധായകര്‍ഷിക്കുന്നത്. ദ പാരഡൈസ് എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും.

ദസറയെന്ന ഹിറ്റിന് ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ്. ഒരു ബിഗ് ബജറ്റ് ചിത്രമായിട്ട് ദ പാരഡൈസ് ഒരുങ്ങുമ്പോള്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിക്കുന്നുവെന്നത് ആകര്‍ഷണമാണ്. പ്രമേയം പുറത്തുവിട്ടിട്ടില്ല. ദ പാരഡൈസിന്റെ മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോയും പിആര്‍ഒ ശബരിയുമാണ്.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി അവതരിപ്പിച്ചത് 'ധരണി'യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് 'വെണ്ണേല' എന്ന നായികാ വേഷത്തില്‍ 'ദസറ'യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരി നിര്‍വഹിച്ചിരിക്കുന്നു.

ദസറ എന്ന ചിത്രത്തിലൂടെ നേരത്തെ അവാര്‍ഡും നാനിക്ക് ലഭിച്ചിരുന്നു. നാനിക്ക് പുതുതായി ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമിയാണ് ദസറയിലെ പ്രകടന മികവിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. നേരത്തെ സൈമ അവാര്‍ഡും തെലുങ്ക് താരത്തിന് ലഭിച്ചിരുന്നു. ദസറ പ്രദര്‍ശനത്തിന് എത്തിയപ്പോഴും യുവ താരത്തിന് വലിയ പ്രശംസ ലഭിച്ചതിനും വലിയ വാര്‍ത്താ പ്രാധാന്യമുണ്ടായി.

Read More: ഹൃദയപൂര്‍വം മോഹൻലാല്‍, സ്റ്റൈലൻ ലുക്കില്‍ താരം, ഏറ്റെടുത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ