ഗെയിം ഓഫ് ത്രോൺസ്: റെക്കോർഡ് നേട്ടങ്ങളുമായി വിന്റർഫാളിലെ മഹായുദ്ധം

By Web TeamFirst Published May 1, 2019, 5:01 PM IST
Highlights

ദി ലോങ് നൈറ്റ് എന്ന പേരിൽ ഏപ്രിൽ 28 ന് പുറത്തിറങ്ങിയ ഗെയിം ഓഫ് ത്രോൺസിലെ അവസാന സീസണിലെ ഏറ്റവും പുതിയ എപ്പിസോഡ് ദിവസങ്ങൾക്കുള്ളിലാണ് റെക്കോർഡ് കാഴ്ചക്കാരെ നേടിയത്

വാഷിങ്‌ടൺ: ഗെയിം ഓഫ് ത്രോൺസിലെ ഏറ്റവും പുതിയ എപ്പിസോഡിന് റെക്കോർഡ് കാഴ്ചക്കാർ. വിന്റർഫാളിലെ മഹായുദ്ധം ഉൾപ്പെട്ട ദി ലോങ് നൈറ്റ് എന്ന ഏറ്റവും പുതിയ എപ്പിസോഡ് റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിലാണ് ഏറ്റവും കൂടുതൽ പേർ കണ്ട എപ്പിസോഡ് എന്ന നേട്ടം സ്വന്തമാക്കിയത്. 17.8 ദശലക്ഷം പേരാണ് മൂന്ന് ദിവസം കൊണ്ട് ഈ എപ്പിസോഡ് കണ്ടത്.

ഏഴാം സീസണിലെ അവസാന എപ്പിസോഡായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ കാഴ്ചക്കാർ എന്ന നേട്ടം സ്വന്തമാക്കിയിരുന്നത്. 12 ദശലക്ഷം പേരാണ് ഈ എപ്പിസോഡ് കണ്ടത്. 

ദി ലോങ് നൈറ്റിന് വേറെയും പ്രത്യേകതകളുണ്ട്. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടുന്ന എപ്പിസോഡ് ഗെയിം ഓഫ് ത്രോൺസിലെ ഏറ്റവും നീളമേറിയ എപ്പിസോഡാണ്. ഒരു മണിക്കൂറും 22 മിനിറ്റുമാണ് ഈ എപ്പിസോഡിന്റെ ദൈർഘ്യം.

ലോകത്ത് ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത ഒരു ടെലിവിഷൻ സീരീസ് എപ്പിസോഡ് എന്ന റെക്കോർഡും ഇപ്പോൾ ദി ലോങ് നൈറ്റിനാണ്. 78 ലക്ഷം പേരാണ് ഈ എപ്പിസോഡിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. 2011 ൽ ആദ്യമായി പ്രദർശനത്തിനെത്തിയ ഗെയിം ഓഫ് ത്രോൺസ് സീരീസിന് പിന്നിൽ എച്ച്ബിഒ ചാനലാണ്. ലോകത്താകമാനം ആരാധകരെ നേടാനായെന്നതാണ് ഈ സീരീസിനെ വ്യത്യസ്തമാക്കുന്നത്.

 

 

click me!