സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് പ്രധാന താരങ്ങള്‍; 'ദി തേര്‍ഡ് മര്‍ഡര്‍' നാളെ തിയറ്ററുകളില്‍

Published : Oct 01, 2026, 11:48 AM IST
the third murder malayalam movie from tomorrow saiju kurup vinay forrt indrans

Synopsis

സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ 'ദി തേർഡ് മർഡർ' നാളെ തിയറ്ററുകളിൽ എത്തും.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, റോയ്‌, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ദി തേർഡ് മർഡർ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം നാളെ പ്രദർശനത്തിനെത്തുന്നു. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, സജൽ സുദർശനൻ, അനന്യ, ലിയോണ, ഫറാ ഷിബിലാ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റർ വി സാജൻ, കഥ എം എസ് ഫൈസൽ ഖാൻ, സംഗീതം, പശ്ചാത്തല സംഗീതം മെജോ ജോസഫ്, പ്രോജക്ട് ഡിസൈനർ ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരുൺ വി എസ്, മനാഫ് വള്ളക്കടവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടർ എം ആർ വിബിൻ, ഷമീർ എസ്, പ്രൊഡക്ഷൻ കോഡിനേറ്റർ ജിൻസ് ഭാസ്കർ, പ്രൊഡക്ഷൻ ഡിസൈൻ എം ബാവ, മേക്കപ്പ് അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ എ ബി ജുബിൻ, സൗണ്ട് മിക്സിംഗ് വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്, ഡി ഐ പ്രൊഡ്യൂസർ രമേഷ് സി പി, വിഎഫ്എക്സ്- ഐ വിഎഫ്എക്സ് കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, സ്റ്റിൽസ് ഷാലു പേയാട്, പബ്ലിസിറ്റി ഫണൽ മീഡിയ, ദുബൈ, വിതരണം സ്വർണലയ സിനിമാസ്, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ആഗോള റിലീസ് ഇന്ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്
അവറാച്ചനും കുടുംബവും ഇനി പ്രേക്ഷകരിലേക്ക് " : ബിജു മേനോന്റെ ഫാമിലി എന്റെർറ്റൈനർ അവറാച്ചൻ ആൻഡ് സൺസിന്റെ ബുക്കിങ് ആരംഭിച്ചു