സ്വർണാലയ സിനിമാസിന്‍റെ ആദ്യ ചിത്രം 'ദി തേർഡ് മർഡർ' ഒക്ടോബർ 2 ന് പ്രേക്ഷകരിലേക്ക്

Published : Sep 30, 2026, 05:12 PM IST
the third murder malayalam movie to be released on cotober 2

Synopsis

സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് 'ദി തേർഡ് മർഡര്‍'.

മലയാളത്തിൽ മികച്ച ചിത്രങ്ങൾ നിർമ്മിക്കാൻ ഒരു നിർമ്മാണ കമ്പനി കൂടി രംഗത്തെത്തുകയാണ്. സുദർശനൻ കാഞ്ഞിരംകുളം നേതൃത്വം നൽകുന്ന സ്വർണലയാ സിനിമാസാണ് സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ദി തേർഡ് മർഡര്‍ എന്ന ചിത്രത്തിന്‍റെ നിർമ്മാണം. താന്‍ ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾത്തന്നെ സ്വര്‍ണലയാ സിനിമാസ് ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നുവെന്ന് സംവിധായകന്‍ സുനില്‍ ഇബ്രാഹിം പറയുന്നു. ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്ന സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരുടെയും മറ്റ് താരങ്ങളുടെയും മികച്ച പ്രകടനം പ്രേക്ഷകർക്ക് തിയേറ്റർ അനുഭവിക്കാനാവുന്ന ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 2 നാണ് ദി തേർഡ് മർഡർ തിയറ്ററുകളിലേക്കെത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. റോയ്‌, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലേക്കെത്തും. സൈക്കോളജിക്കൽ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറ ഷിബില എന്നിവരാണ്‌ ദി തേർഡ് മർഡറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.

ദി തേർഡ് മർഡറിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റർ വി സാജൻ, കഥ എം എസ് ഫൈസൽ ഖാൻ, സംഗീതം, പശ്ചാത്തല സംഗീതം മെജോ ജോസഫ്, പ്രോജക്ട് ഡിസൈനർ ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരുൺ വി എസ്, മനാഫ് വള്ളക്കടവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്സ് എം ആർ വിബിൻ, ഷമീർ എസ്, പ്രൊഡക്ഷൻ കോഡിനേറ്റർ ജിൻസ് ഭാസ്കർ, പ്രൊഡക്ഷൻ ഡിസൈൻ എം ബാവ, മേക്കപ്പ് അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ എ ബി ജുബിൻ, സൗണ്ട് മിക്സിംഗ് വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ് ഡി ഐ പ്രൊഡ്യൂസർ രമേഷ് സി പി, വിഎഫ്എക്സ് ഐ വി എഫ്എക്സ് കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, സ്റ്റിൽസ് ഷാലു പേയാട്, പബ്ലിസിറ്റി ഫണൽ മീഡിയ, ദുബൈ, പി ആർ ഒ പ്രതീഷ് ശേഖർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഫുവാദ് പനങ്ങായ്‌ നിർമ്മിച്ച ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് ഫിലിം ഫെസ്റ്റിവലിൽ
'അവറാച്ചൻ ആൻഡ് സൺസ്' തിയറ്ററുകളിലെത്താൻ ഇനി 2 ദിനങ്ങള്‍; ചിത്രം ഒക്ടോബർ 2 ന്