പ്രേക്ഷകപ്രീതിയുടെ രണ്ടാം വാരത്തിലേക്ക് 'തിയേറ്റര്‍'; അഭിനന്ദനവുമായി സൂര്യ കൃഷ്‍ണമൂര്‍ത്തി

Published : Oct 24, 2025, 08:15 AM IST
theatre the myth of reality into second week soorya krishnamoorthy appreciates

Synopsis

സജിന്‍ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കല്‍ പ്രധാന വേഷത്തിലെത്തിയ 'തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി' വിജയകരമായി പ്രദര്‍ശനം തുടരുന്നു.

റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി', പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയതോടെ തീയേറ്ററുകളിൽ വിജയകരമായി രണ്ടാം ആഴ്ചയിലും പ്രദർശനം തുടരുന്നു. കാലത്തിന്റെ യാഥാർത്ഥ്യങ്ങളും പുരാണങ്ങളും ചേർന്ന ശക്തമായ കഥാ സന്ദർഭങ്ങള്‍ പ്രേക്ഷക മനസുകളില്‍ തൊട്ടിട്ടുണ്ട്. അഞ്ജന ടാക്കീസിൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമ്മിച്ച ചിത്രത്തിന്‍റെ സഹനിര്‍മ്മാണം സന്തോഷ് കോട്ടായിയാണ്.

തുടക്കം മുതലെ, തിയേറ്റർ സമകാലിക സമൂഹത്തിന്റെ പ്രതിഫലനമായ ഒരു സിനിമയായി രൂപകൽപ്പന ചെയ്തിരുന്നു. ചിത്രത്തിൻ്റെ റിലീസിനോട് അനുബന്ധിച്ച് പരമ്പരാഗതമായ തൊഴിൽ മേഖലകൾ ഒഴിവാക്കി സ്വതന്ത്രമായ ജീവിതം നയിക്കുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിച്ച് #UnwrittenByHer എന്ന പ്രചരണവും സംഘടിപ്പിച്ചിരുന്നു. സിനിമയുടെ സ്വാധീനം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ, പ്രേക്ഷകരുടെയും നിരൂപകരുടെയും അനുകൂല അഭിപ്രായങ്ങൾക്ക് പുറമേ, ഇന്ത്യയിലെ പ്രമുഖ സാംസ്കാരിക വ്യക്തിത്വങ്ങളിൽ ഒരാളായ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായ സൂര്യാ കൃഷ്ണമൂർത്തി, വ്യക്തിപരമായി ചിത്രത്തെ പ്രശംസിച്ചിരിക്കുന്നു.

“ശാസ്ത്രം, പുരാണം, വിശ്വാസം എന്നിവ അത്യന്തം ആത്മാർത്ഥമായി ഇഴചേർന്നിരിക്കുന്ന അത്ഭുതചിത്രമാണ് ‘തീയറ്റർ’. സംവിധായകൻ സജിൻ ബാബു മനുഷ്യഭാവങ്ങളുടെ സത്യസന്ധമായ ഒരു ഭാഷാരൂപമാണ് തീയേറ്ററിൽ കാഴ്ച്ച വെച്ചിരിക്കുന്നത്,” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “റിമ കല്ലിങ്കലിന് പകരം മറ്റാരെയും ഈ വേഷത്തിൽ ചിന്തിക്കാൻ സാധിക്കില്ല. അത്രയും മികച്ച രീതിയിൽ ആണ് അവരുടെ പ്രകടനം. അപ്പു ഭട്ടതിരിയുടെ കവിതാസുലഭമായ എഡിറ്റിംഗും ശ്യാമപ്രകാശിന്റെ മികച്ച ഛായാഗ്രഹണവും സെയീദ് അബ്ബാസിന്റെ മനോഹരമായ സംഗീതവും ഈ സിനിമയെ കൂടുതൽ ശക്തമാക്കുന്നു.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

" ‘തീയറ്റർ’ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു മൈൽസ്റ്റോൺ ആയിരിക്കും. ഇത്തരത്തിലുള്ള മികച്ച സിനിമ ബോക്‌സ് ഓഫീസിൽ പരാജയപ്പെടുകയാണെങ്കിൽ, അത് ഗൗരവമുള്ള സിനിമാപ്രേക്ഷകരുടെ അപമാനമായിരിക്കും.” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൂര്യ കൃഷ്ണമൂർത്തിയുടെ മുഴുവൻ റിവ്യൂ വായിക്കുവാൻ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ