'തിയേറ്റർ- ദ മിത്ത് ഓഫ് റിയാലിറ്റി'ക്ക് അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായ പുരസ്‍കാര നേട്ടം

Published : Sep 03, 2026, 07:48 PM IST
theatre the myth of reality malayalam movie review

Synopsis

സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ നായികയായ ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു

റിമ കല്ലിങ്കൽ നായികയായും സജിൻ ബാബു രചനയും സംവിധാനവും നിർവdbഹിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുന്നു. അടുത്തടുത്ത ദിവസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമായി നടന്ന രണ്ട് പ്രധാന ചലച്ചിത്ര മേളകളിൽ ചിത്രം നാല് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകൻ ഋതുപർണ്ണ ഘോഷിന്റെ സ്മരണാർത്ഥം ആഗസ്റ്റ് 27 മുതൽ 30 വരെ കൊൽക്കത്തയിൽ നടന്ന ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കൽ മികച്ച നടിക്കുള്ള പുരസ്കാരവും, ഛായാഗ്രഹണത്തിന് ശ്യാമപ്രകാശ് എം. എസ്. മികച്ച ക്യാമറമാനുള്ള പുരസ്കാരവും നേടി.

അതേസമയം, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ആഗസ്റ്റ് 27 മുതൽ 31 വരെ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്കാരം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മത്സരിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം സജിൻ ബാബു നേടി. റഷ്യൻ ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംവിധായകനും എഴുത്തുകാരനുമായ ആൻഡ്രെയ് ക്രവ്ചുക് ആയിരുന്നു ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ജൂറി ചെയർമാൻ. റഷ്യൻ ഛായാഗ്രാഹകന്‍ ഇല്യാ ഡ്യൂമിൻ, ജനപ്രിയ നടൻ യൂറിയ ഗൽത്സേവ്, ഗായകനും സെന്റ് പീറ്റേഴ്സ്ബർഗ് ചൈനീസ് കൾച്ചറൽ സെന്റർ ഹെഡുമായ പാൻ യിൻലൈ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

കഴിഞ്ഞ മാസം റഷ്യയിലെ പാക്സോസില്‍ നടന്ന വെസ്റ്റേണ്‍ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്കാരം നേടിയിരുന്നു. കൊൽക്കത്തയിലെ ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായിരുന്നു ‘തിയേറ്റർ’. സെന്റ് പീറ്റേഴ്സ്ബർഗിലെ ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യയിൽ നിന്ന് മത്സരിച്ച ഏക ചിത്രമെന്ന നേട്ടം ചിത്രത്തിനുണ്ടായിരുന്നു. ഋതുരംഗം ഫിലിം ഫെസ്റ്റിവലിലെ പുരസ്കാര നിർണയ ജൂറിയിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാവും ഓസ്കർ അവാർഡ് കമ്മിറ്റിയിലെ അംഗവുമായ ശ്രീലേഖ മുഖർജി ചെയർപേഴ്സണായിരുന്നു. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ ഫിലിം മേക്കർ ശർമിഷ്ഠ മൈതി, രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ രാജ്ദീപ് പോൾ, പ്രശസ്ത ബംഗാളി സംവിധായിക ജയശ്രീ ഭട്ടാചാര്യ, സൗണ്ട് ഡിസൈനർ ഒലീവിയ ദാസ്, ഇൻഡിപെൻഡന്റ് ഡയറക്ടറും സ്കോളറുമായ സമൃത് റോ ചക്രബർത്തി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചിച്ച് സംവിധാനം ചെയ്ത ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചത്. ഇന്ത്യയിലും വിദേശത്തുമായി തുടർച്ചയായി ലഭിക്കുന്ന അംഗീകാരങ്ങളിലൂടെ ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ മലയാള സിനിമയുടെ അന്താരാഷ്ട്ര സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒരു വാഷിം​ഗ് മെഷീൻ വാങ്ങാനും 'ക്രെഡിറ്റ് സ്കോർ' വേണോ ? ശ്രീനാഥ് ഭാസി ചിത്രത്തിന്റെ ടീസർ എത്തി
'ഹനുമാന്‍ അന്‍ഷ്'; ഡിവോഷണല്‍ ഡ്രാമ ചിത്രം ആഗോള റിലീസിന്