സഖാവായ വട്ടക്കുട്ടായിൽ ചേട്ടായിക്ക് എതിര് സ്വന്തം വീട്ടിൽ ; ദിവസങ്ങൾ മാത്രം ബാക്കി, തീപ്പൊരി ബെന്നി എത്തും

Published : Sep 19, 2023, 02:38 AM IST
സഖാവായ വട്ടക്കുട്ടായിൽ ചേട്ടായിക്ക് എതിര് സ്വന്തം വീട്ടിൽ ; ദിവസങ്ങൾ മാത്രം ബാക്കി, തീപ്പൊരി ബെന്നി എത്തും

Synopsis

ഒരു അച്ഛന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമൊരുക്കുന്നത് വൻ വിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ്.

ഹാസ്യ വേഷങ്ങളിലും നായകനായും ക്യാരക്ടർ റോളുകളിലുമൊക്കെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മലയാളത്തിലെ മുതിർന്ന നടൻ ജഗദീഷും അടുത്തിടെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരം അർജ്ജുൻ അശോകനും അച്ഛനും മകനുമായെത്തുന്ന 'തീപ്പൊരി ബെന്നി' തിയേറ്ററുകളിലെത്താനൊരുങ്ങുന്നു. സെപ്റ്റംബർ 22നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ഒരു അച്ഛന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമൊരുക്കുന്നത് വൻ വിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്.

വട്ടക്കുട്ടായിൽ ചേട്ടായി എന്ന വ്യത്യസ്തമായൊരു കഥാപാത്രമായി ജഗദീഷ് എത്തുമ്പോൾ ഇയാളുടെ മകനായ ബെന്നിയായി അർജുൻ അശോകനാണ് എത്തുന്നത്. ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ് അച്ഛനെങ്കിലും മകന്‍ രാഷ്ട്രീയം തന്നെ എതിർക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഈ വൈരുദ്ധ്യങ്ങള്‍ മൂലമുള്ള സംഘർഷങ്ങളും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവും ഒക്കെ ചേർത്ത് നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി' എന്നാണ് ഇതിനകം പുറത്തിറങ്ങിയ ട്രെയിലറും ടീസറുമൊക്കെ സൂചിപ്പിക്കുന്നത്.

'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ടി ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം: അജയ് ഫ്രാൻസിസ് ജോർജ്ജ്, കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: രാജേഷ് മോഹൻ, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, സൗണ്ട് മിക്സിംഗ്: അജിത് എ ജോർജ്ജ്,  കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ട്രെയിലർ കട്സ്: കണ്ണൻ മോഹൻ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ലോകം ആദരിച്ച വിജയത്തിന്‍റെ കൊടുമുടിയിൽ; ഇന്ത്യയെ ത്രസിപ്പിച്ച പ്രതിഭകളുടെ ശമ്പളം ഇങ്ങനെ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മേളക്കാലത്തിന് കൊടിയിറങ്ങുമ്പോൾ..| DAY 08| IFFK 2025
ഒരാഴ്ച നീണ്ട സിനിമാ വസന്തം; ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം