'മഹാരാജയില്‍ അഭിനയിച്ചത് ഒരേയൊരു കാരണത്താല്‍'; അനുരാഗ് കശ്യപ് പറയുന്നു

Published : Jun 18, 2024, 08:45 AM IST
'മഹാരാജയില്‍ അഭിനയിച്ചത് ഒരേയൊരു കാരണത്താല്‍'; അനുരാഗ് കശ്യപ് പറയുന്നു

Synopsis

ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയാണ് ചിത്രം

തമിഴ് സിനിമയെ വീണ്ടും വിജയ ട്രാക്കിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജ. നിഥിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമാണ്. വിജയ് സേതുപതിക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ അനുഭവത്തെക്കുറിച്ചുള്ള അനുരാഗിന്‍റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഓഫര്‍ സ്വീകരിക്കാന്‍ ഒരേയൊരു കാരണമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് അനുരാഗ് കശ്യപ് പറയുന്നു.

വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാം എന്നതാണ് മഹാരാജ എന്ന ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്ന് അനുരാഗ് കശ്യപ് പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് ഇതേക്കുറിച്ച് പറയുന്നത്. തമിഴ് സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ സമീപകാലത്ത് ഒരുപാട് എത്തിയിട്ടുണ്ടെങ്കിലും എല്ലാത്തിനോടും നോ പറഞ്ഞ് നില്‍ക്കുകയായിരുന്നു ഞാന്‍. "ഒരിക്കല്‍ എന്‍റെ ഓഫീസില്‍ വിജയ് സേതുപതി എത്തിയിരുന്നു. എന്‍റെ പുതിയ ചിത്രം കെന്നഡി കണ്ട അദ്ദേഹം അതേക്കുറിച്ച് ചില അഭിപ്രായങ്ങളും പറഞ്ഞു. ആ സമയത്താണ് മഹാരാജയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. പ്രതിനായകനായി ഞാന്‍ എത്തണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു". വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം വേണ്ടെന്നുവെക്കാന്‍ സാധിച്ചില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.

ഒരുമിച്ച് അഭിനയിക്കവെ വിജയ് സേതുപതി തന്നെ ഏറെ സഹായിച്ചെന്ന് അനുരാഗ് പറയുന്നു. അഭിനയത്തിലും ഒപ്പം തമിഴ് ഡയലോഗുകള്‍ പറയുന്നതിലും ആ സഹായം ഉണ്ടായിരുന്നുവെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ക്കുന്നു. മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി, അരുള്‍ദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. വിജയ് സേതുപതിക്കും ഒരിടവേളയ്ക്ക് ശേഷമാണ് ഒരു സോളോ ഹിറ്റ് ലഭിക്കുന്നത്. 

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി റോഷനും ദര്‍ശനയും; 'പാരഡൈസി'ലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്