ഹ്യൂമര്‍ ഫാന്‍റസി ചിത്രം 'തേവര്‍'; ചിത്രീകരണം പൂര്‍ത്തിയായി

Published : May 14, 2026, 10:52 PM IST
thevar malayalam movie wrapped shooting

Synopsis

ധ്യാൻ ശ്രീനിവാസൻ, ഷെഹീൻ സിദ്ദിഖ്, ഡോ. റോഷൻ രാജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥ പൂർണ്ണമായും ഹ്യൂമർ, ഫാൻ്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലായി പൂർത്തിയായി. ഹൊറൈസൺ എൻ്റർടെയ്ന്‍‍മെന്റിന്റെ ബാനറിൽ രാജൻ മൊട്ടമ്മൽ (തളിപ്പറമ്പ്) നിർമ്മിക്കുന്ന ഈ ചിത്രം നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കേരള- തമിഴ്നാട് അതിർത്തി പ്രദേശത്ത് മൂന്ന് ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ത സാഹചര്യങ്ങളിലായി എത്തപ്പെട്ടതാണ് മൂവരും. മൂവർക്കും ചില ലക്ഷ്യങ്ങളുണ്ട്. അത് നടത്തിയെടുക്കാനുള്ള ഉദ്യമങ്ങൾക്കിടയിലാണ് അങ്ങുത സിദ്ധിയുള്ള ഒരു പ്രതിമ ഇവരുടെ ജീവിതത്തിലെത്തുന്നത്. ഈ പ്രതിമ എത്തിയതോടെ അരങ്ങേറുന്ന പ്രശ്നങ്ങളാണ് ഹ്യൂമർ, ഫാന്റസി ജോണറിലൂടെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസനും ഷെഹീൻ സിദ്ദിഖും പുതുമുഖം ഡോ. റോഷൻ രാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളജിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന ഡോ. റോഷൻ രാജ് ഈ ചിത്രത്തിലെ ക്രിസ്റ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിർമ്മാതാവ് മൊട്ടമ്മൽ രാജൻ്റെ മകനാണ് ഡോ. റോഷൻ രാജ്. മലയാളത്തിന് പുറമെ തമിഴിലെയും നിരവധി പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഏത് ഭാഷയ്ക്കും ദേശത്തിനും അനുയോജ്യമാംവിധം ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഖദ, ഷാജു ശ്രീധർ, മേജർ രവി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഐശ്യര്യ, പൂജ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം ഔസേപ്പച്ചൻ, ഛായാഗ്രഹണം എൽദോ ഐസക്ക്, എഡിറ്റിംഗ് അയൂബ് ഖാൻ, കലാസംവിധാനം സജിത് മുണ്ടയാട്, പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം, മേക്കപ്പ് മഹേഷ് ചേർത്തല, കോസ്റ്റ്യൂം ഡിസൈൻ സുകേഷ് താനൂർ, സ്‌ക്രിപ്റ്റ് അസിസ്റ്റൻ്റ് ബിനു കുമാർ, കൊറിയോഗ്രഫി ശാന്തി കുമാർ, ആക്ഷൻ ബ്രൂസ്‌ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, ഫിനാൻസ് കൺട്രോളർ വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ മുരുകേശൻ കൽപ്പാത്തി, സ്റ്റിൽസ് ഷിബി ധിവദാസ്, പ്രൊഡക്‌ഷൻ മാനേജർ അരുൺ കെ, പ്രൊഡക്ഷൻ കൺട്രോളർ ജബ്ബാർ മതിലകം, പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ബഹുമാനത്തോടെയും പരസ്പര ധാരണയോടെയും വ്യത്യസ്ത പാതകളില്‍ മുന്നോട്ട് പോകാൻ തീരുമാനിച്ചു'; മൗനി റോയ്‌യും സൂരജ് നമ്പ്യാരും വിവാഹമോചിതരായി
'നിങ്ങള്‍ കോണ്‍ഗ്രസുകാരനല്ലെന്ന് എനിക്കറിയാം, പക്ഷേ'; വി ഡി സതീശനൊപ്പമുള്ള അനുഭവം പങ്കുവച്ച് ഹരീഷ് പേരടി