'തിരുത്ത്' തിയറ്ററുകളിലേക്ക്; 21 ന് റിലീസ്

Published : Mar 17, 2025, 04:18 PM IST
'തിരുത്ത്' തിയറ്ററുകളിലേക്ക്; 21 ന് റിലീസ്

Synopsis

ജോഷി വെള്ളിത്തല രചനയും സംവിധാനവും

ജോഷി വെള്ളിത്തല രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരുത്ത് എന്ന ചിത്രം മാര്‍ച്ച് 21 ന് തിയറ്ററുകളില്‍. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ ആണ് തിരുത്തിന്‍റെ നിര്‍മ്മാണം. കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ മേഖലയായ ഇരിട്ടി, പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം പ്രദേശത്തെ പള്ളി വികാരി ഫാ. എയ്ഷൽ ആനക്കല്ലിൽ, പി സന്തോഷ്‌ കുമാർ എംപി എന്നിവർ അഭിനയിച്ചിരിക്കുന്നു. 

ജോഷി വെള്ളിത്തല, അലൻ സാജ്‌, നിമിഷ റോയ്‌സ് വെള്ളപ്പള്ളിയിൽ, ഹൃദ്യ സന്തോഷ്‌, നിരാമയ്, പ്രശാന്ത് പടിയൂർ, യദു കൃഷ്ണ, സഗൽ എം ജോളി, ശ്രീരേഖ അനിൽ, രാജൻ ചിറമ്മൽ, മുകുന്ദൻ  പി വി എന്നിവരും അഭിനയിക്കുന്നു. വന്യമൃഗശല്യം ഉള്ള ഗ്രാമത്തിലേക്ക് താമസം മാറി വരുന്ന ഒരു കുടുംബം. അവിചാരിതമായി അവരുടെ ജീവിതത്തിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വലിയ പ്രതിസന്ധി. ആ ഗ്രാമത്തിന്റെ ആകെ വിപത്തായി മാറുന്നതും നാടാകെ അതിനെതിരെ പൊരുതുന്നതുമാണ് കഥാസാരം.

ക്യാമറ മനു ബെന്നി, എഡിറ്റിംഗ്, ബിജിഎം, ടൈറ്റിൽ ഡിസൈന്‍ സുബിൻ മാത്യു, ഗാനരചന സജീവൻ പടിയൂർ, അനിൽ പുനർജനി, സംഗീതം രാജൻ മാസ്റ്റർ പടിയൂർ, രാധാകൃഷ്ണൻ അകളൂർ, ഗായകർ സുധീപ് കുമാർ, രാജൻ മാസ്റ്റർ പടിയൂർ, ഓർക്കസ്ട്ര സുശാന്ത് പുറവയൽ, മുരളി അപ്പാടത്ത്, ആക്ഷൻ ജോഷി വള്ളിത്തല, മേക്കപ്പ് അഭിലാഷ് പണിക്കർ കോട്ടൂർ, രാജിലാൽ, സ്റ്റുഡിയോ & പോസ്റ്റർ ഡിസൈൻസ് ആർട്ട് ലൈൻ ക്രിയേഷൻസ് ഇരിട്ടി. അസോസിയേറ്റ് ക്യാമറ അജോഷ് ജോണി, അസോസിയേറ്റ് ഡയറക്ടർ നിരാമയ്, ചിത്രം 72 ഫിലിം കമ്പനി മാർച്ച് 21ന് തിയറ്ററിൽ എത്തിക്കുന്നു. പി ആർ ഒ- എം കെ ഷെജിൻ.

ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; 'രണ്ടാം മുഖം' ഏപ്രിലില്‍

PREV
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു