
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് വിനീത്. നര്‍ത്തകനും നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമൊക്കെയായ താരം വിവിധ ഭാഷകളില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിനീത് ഒരു വെബ്‍സൈറ്റിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് 'ആക്‍ടര്‍ വിനീത്' എന്ന വെബ്‍സൈറ്റുമായി ബന്ധമില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
ആരോ 'ആക്ടര്‍ വിനീത്' എന്ന വെബ്‍സൈറ്റിന്റെ സ്‍ക്രീൻഷോട്ട് എനിക്ക് അയച്ചുതന്നതാണ്. പക്ഷേ ഉള്ളടക്കം വിദേശ ഭാഷയിലുള്ളതാണ്. എനിക്ക് യാതൊരു അറിവുമില്ലാത്ത ഒന്നാണ് ഇത് എന്ന് വ്യക്തമാക്കുന്നതായിട്ടാണ് വിനീത് ഫേസ്‍ബുക്കില്‍ എഴുതിയിരിക്കുന്നത്. വെബ്‍സൈറ്റിന്റെ സ്‍ക്രീൻഷോട്ടും വിനീത് പങ്കുവെച്ചിട്ടുണ്ട്.
വിനീത് വേഷമിട്ട ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'പാച്ചുവും അത്ഭുതവിളക്കും' ആണ്. ഫഹദ് ആയിരുന്നു ചിത്രത്തില്‍ നായകൻ. നവാഗതനായ അഖില്‍ സത്യന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. 'റിയാസ്' എന്ന കഥാപാത്രമായിട്ട് ആയിരുന്നു ചിത്രത്തില്‍ വിനീത് വേഷമിട്ടത്.
വിനീതിനെയും ഫഹദിനെ കൂടാതെ ഇന്നസെന്‍റ്, ഇന്ദ്രൻസ്, മുകേഷ്, നന്ദു, മോഹൻ ആഗാഷെ, ഛായാ കദം, ദേവിക, ധ്വനി രാജേഷ്, അഞ്ജന ജയപ്രകാശ്, വിജി വെങ്കടേഷ്, അവ്യുക്ത് മോഹൻ, രമ്യാ സുരേഷ് ജെയ്‍ൻ കെ പോള്‍, സഞ്‍ജു ശിവ്‍റാം, ഛായാ, പിയുഷ് കുമാര്‍, ഗോവിന്ദ് പൈ തുടങ്ങിവര്‍ക്കൊപ്പം നസ്‍ലിൻ കെ ഗഫൂര്‍, അഹാന കൃഷ്‍ണ, ശ്രുതി രാമചന്ദ്രൻ എന്നിവര്‍ അതിഥി വേഷത്തിലും 'പാച്ചുവും അത്ഭുതവിളക്കും' സിനിമയിലുണ്ട്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് ഫഹദ് നായകനായി വേഷമിട്ട 'പാച്ചുവും അത്ഭുതവിളക്കും' നിർമിച്ചിരിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ ഇപ്പോൾ സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ചിട്ടുമുണ്ട്.
Read More: 'പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു' ക്ഷമ ചോദിച്ച് അനിയൻ മിഥുൻ
'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ