'തോടിന്‍റെ കാവലാള്‍'; ഡോക്യുമെന്‍ററി ചിത്രീകരണം തുടങ്ങി

Published : Apr 13, 2026, 11:31 PM IST
thodinte kavalal documentary film starts rolling

Synopsis

ജയന്‍ കടക്കരപ്പള്ളി രചനയും സംവിധാനവും നിർവഹിക്കുന്ന ഡോക്യുമെന്‍ററി

ചലച്ചിത്ര പ്രവര്‍ത്തകന്‍ ജയന്‍ കടക്കരപ്പള്ളി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡോക്യുമെന്‍ററി 'തോടിന്‍റെ കാവലാള്‍' ചിത്രീകരണം ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു. ചേര്‍ത്തല ടി ബി കനാലിന് സമീപം നടന്ന ഡോക്യുമെന്‍ററിയുടെ സ്വിച്ച് ഓണ്‍ മന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനീഷ് വാരനാട് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. കേരളത്തിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവര്‍ത്തകനും മാലിന്യ നിര്‍മ്മാര്‍ജ്ജനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്ന വ്യക്തിയുമായ ആര്‍. സബീഷ് മണവേലിയുടെ സമൂഹ്യജീവിതമാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം.

കായലുകളും കനാലുകളും മാലിന്യമുക്തമാക്കുക, കായലുകളുടെ കൈവഴികളായ തോടുകളും കുളങ്ങളുമൊക്കെ സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സബീഷ് മണവേലി ചെയ്തുവരുന്നത്. അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ പരിസ്ഥിതി ജീവിതമാണ് ഡോക്യുമെന്‍ററി ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ ജയന്‍ കടക്കരപ്പള്ളി പറഞ്ഞു. ആർ. സബീഷ് മണവേലിയുടെ പരിസ്ഥിതി ജീവിതം ചിത്രീകരിക്കുന്നതിനോടൊപ്പം നമ്മുടെ ജൈവവൈവിധ്യങ്ങളും ആവാസ വ്യവസ്ഥയും പരിസ്ഥിതി പഠനങ്ങളും ശാസ്ത്രീയമായ അടിസ്ഥാന തത്വങ്ങളും ഡോക്യുമെന്‍ററിയില്‍ ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറിലാണ് ഡോക്യുമെന്‍ററി ഒരുങ്ങുന്നത്.

രചന, സംവിധാനം-ജയന്‍ കടക്കരപ്പള്ളി, ക്യാമറ- നിത്യാനന്ദ ജഗന്‍, എഡിറ്റര്‍- അഭിജിത്ത് നമ്പ്യാങ്കാവ്, സൗണ്ട് ഡിസൈനിംഗ്- ആല്‍ഫ്രഡ് ജോജു, പി ആര്‍ ഒ- പി ആര്‍ സുമേരന്‍. ഡോക്യുമെന്‍ററിയുടം സ്വിച്ച് ഓണ്‍ ചടങ്ങുകളില്‍ ജയന്‍ കടക്കരപ്പള്ളി, പി.ഐ. ഹാരിസ്. പി ഡി ഗഗാറിൻ, നിത്യാനന്ദ ജഗന്‍, പി ആര്‍ സുമേരന്‍, ഡി. സന്തോഷ്, ഷാജി മോൻ, പോൾ ഐസക്ക് ബെൻസിലാൽ തുടങ്ങിയ രാഷ്ട്രീയ- സാമൂഹ്യ- പരിസ്ഥിതി രംഗങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കോയമ്പത്തൂരിൽ ജനനായകൻ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ; എസ് പളനിസാമി ആണ് അറസ്റ്റിലായത്
ഇന്‍റര്‍വെലിന് ശേഷമുള്ള 21 മിനിറ്റ് വരെ കോയമ്പത്തൂരിലെ ലോക്കല്‍ ചാനലില്‍! 'ജനനായകന്‍' പൈറസിയില്‍ പരാതിയുമായി ടിവികെ അണികള്‍