
ഫോര്‍ട്ട് കൊച്ചി: നടനും സംവിധായകനും നിര്‍മ്മാതാവുമായ തോമസ് ബർലി കുരിശിങ്കൽ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ അന്തരിച്ചത്. 92-ആം വയസ്സിലായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം. സത്യനോടൊപ്പം തിരമാല (1953) എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് തോമസ് ബെര്‍ളി എത്തിയത്. ഇതില്‍ അഭിനയം പോരെന്ന് തോന്നിയതോടെ പിന്നീട് പിന്നീട് ഹോളിവുഡിലേക്ക് പോയി. അവിടെ വളരെക്കാലം ഹോളിവുഡ് ചിത്രങ്ങളില്‍ മെക്സിക്കന്‍ താരങ്ങളുടെ വേഷം തോമസ് ബെര്‍ളി ചെയ്തിട്ടുണ്ട്.
1932 സെപ്തംബർ 1 ന് ഫോർട്ട് കൊച്ചിയിൽ ജനിച്ച തോമസ് ചെറുപ്പം മുതലെ കലപരമായ കഴിവുകള്‍ പുറത്തെടുത്ത വ്യക്തിയായിരുന്നു. 21-ാം വയസ്സിലാണ് തിരമാല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്മാരിൽ ഒരാളായി ഇദ്ദേഹം അരങ്ങേറിയത്. അഭിനയത്തോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം തുടര്‍ന്ന് അദ്ദേഹത്തെ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലേക്ക് നയിച്ചു, അവിടെയാണ് പിന്നീട് വിദ്യാഭ്യാസം.
യുഎസിലായിരിക്കുമ്പോൾ, നെവർ സോ ഫ്യൂ (1959) പോലുള്ള ഇംഗ്ലീഷ് സിനിമകളിലും വിവിധ ടിവി സീരീസുകളിലും തോമസ് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു, പലപ്പോഴും ഒരു മെക്സിക്കൻ കൗബോയ് ആയിട്ടായിരുന്നു തോമസ് ബെര്‍ളിയുടെ വേഷം. കുട്ടികളുടെ ഇംഗ്ലീഷ് ചിത്രമായ മായയും അദ്ദേഹം നിർമ്മിച്ചു.
തോമസ് ഒരു നടൻ മാത്രമല്ല, മജീഷ്യന്‍, വയലിനിസ്റ്റ്, ചിത്രകാരൻ, എഴുത്തുകാരൻ എന്നിവയെല്ലാം ആയിരുന്നു. സാഹിത്യ സംഭാവനകളിൽ ബിയോണ്ട് ഹാർട്ട് (2000) ഗദ്യ കവിതാ സമാഹാരം, ഫ്രഗ്രന്‍റ് പെറ്റല്‍സ് (2004) എന്ന ഓര്‍മ്മ കുറിപ്പുകള്‍. ഓ കേരള (2007) ഒരു കാർട്ടൂൺ പുസ്തകം, സേക്രഡ് സാവേജ് (2017) എന്ന ചരിത്ര നോവല്‍ എന്നിവ ഉള്‍പ്പെടുന്നു.
1969-ൽ ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, സിനിമാ വ്യവസായത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് മുമ്പ് തോമസ് ആദ്യം വിദേശ സമുദ്രോത്പന്ന കയറ്റുമതി രംഗത്ത് വന്‍ വിജയം നേടി. 1973 ല്‍ ഇത് മനുഷ്യനോ എന്ന ചിത്രം ഇദ്ദേഹം സംവിധാനം ചെയ്തു. സുഖമോരു ബിന്ദു ദുഖമോരു ബിന്ദു എന്ന ജനപ്രിയ ഗാനം ഈ സിനിമയിലാണ്. പിന്നീട് 1985ൽ പ്രേം നസീറിനെ നായകനാക്കി വെള്ളരിക്കാപ്പട്ടണം എന്ന ചിത്രവും സംവിധാനം ചെയ്തു.
തബല മാന്ത്രികൻ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിർ ഹുസൈൻ ഇനി ഓര്‍മ, അന്ത്യം അമേരിക്കയിൽ ചികിത്സയിലിരിക്കെ
സിനിമാ നിർമ്മാതാവ് മനു പത്മനാഭൻ നായർ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ