സണ്ണി വെയ്‍നിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍; ത്രയം ഓഗസ്റ്റില്‍

Published : Jun 25, 2022, 10:06 PM IST
സണ്ണി വെയ്‍നിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍; ത്രയം ഓഗസ്റ്റില്‍

Synopsis

നവാഗതനായ സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം

സണ്ണി വെയ്‍നും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രയം സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോ​ഗമിക്കുന്ന ചിത്രം ഓ​ഗസ്റ്റില്‍ തിയറ്ററുകളിലെത്തും. നവാഗതനായ സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അരുണ്‍ കെ ​ഗോപിനാഥന്‍ ആണ്. 

നിരഞ്ജ് രാജു, ചന്തുനാഥ്, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നു. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റകൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന ഏതാനും യുവാക്കളുടെ കഥപറയുന്ന ചിത്രമാണ് ത്രയം. പൂർണമായും രാത്രിയിൽ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

അരുൺ മുരളീധരൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജിജു സണ്ണി ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, സംഘട്ടനം ഫീനിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു രവീന്ദ്രൻ, വിഎഫ്എക്സ് ഐഡൻ്റ് ലാബ്സ്, സ്റ്റിൽസ് നവീൻ മുരളി, പിആർഒ പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് എം ആർ പ്രൊഫഷണൽ.

ALSO READ : 27 വര്‍ഷങ്ങള്‍ക്കു ശേഷം 'ഹൈവേ'യ്ക്ക് രണ്ടാംഭാഗം; സുരേഷ് ഗോപിക്കൊപ്പം ജയരാജ്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു