വിജയ്‍യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; ആഘോഷിക്കാന്‍ ആരാധകര്‍

Published : Jun 06, 2024, 07:36 PM IST
വിജയ്‍യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; ആഘോഷിക്കാന്‍ ആരാധകര്‍

Synopsis

റീ റിലീസ് വിജയ്‍യുടെ 50-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച്

സിനിമകളുടെ ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിക്കുന്നത് ഇന്ന് തമിഴ് സിനിമയിലാണ്. ഈ വര്‍ഷം പുതിയ റിലീസുകള്‍ കാര്യമായി ചലനമുണ്ടാക്കാതിരുന്നപ്പോള്‍ തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകര്‍ന്നത് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസുകളും ഒപ്പം മലയാള ചിത്രങ്ങളുമായിരുന്നു. റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് വിജയ് ചിത്രം ഗില്ലി ആയിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ 50-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ മറ്റ് ചില ഹിറ്റ് ചിത്രങ്ങളും റീ റിലീസിന് ഒരുങ്ങുകയാണ്.

പോക്കിരി, വില്ല് തുടങ്ങിയ ചിത്രങ്ങള്‍ വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് തിയറ്ററുകളില്‍ വീണ്ടുമെത്തുന്ന വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. എ ആര്‍ മുരുഗദോസിന്‍റെ രചനയിലും സംവിധാനത്തിലും 2012 ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തുപ്പാക്കിയാണ് അത്. ക്യാപ്റ്റന്‍ ജഗദീഷ് ധനപാല്‍ എന്ന ആര്‍മി ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ അദ്ദേഹത്തിന്‍റെ ആദ്യ 100 കോടി ചിത്രം കൂടിയാണ്. പിറന്നാള്‍ തലേന്ന്, അതായത് ജൂണ്‍ 21 ന് ആഗോള റീ റിലീസ് ആണ് ചിത്രത്തിന്.

വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണു നിര്‍മ്മിച്ച ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. സത്യന്‍, വിദ്യുത് ജാംവാല്‍, ജയറാം, മനോബാല, സക്കീര്‍ ഹുസൈന്‌‍, റെനീഷ്, മീനാക്ഷി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴ് റീ റിലീസുകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് വിജയ് നായകനായ ഗില്ലിക്ക് ആണ്. 30 കോടിയിലധികമാണ് റീ റിലീസില്‍ ചിത്രം നേടിയത്.

ALSO READ : മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസ്; ബിഗ് ബോസ് വീട്ടിലേക്ക് ഒരു താരം കൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക