
ഹൈദരാബാദ്: രവി തേജയെ നായകനായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്യപ്പെട്ടു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ ഈവന്‍റുകള്‍ നാളിതുവരെ കാണാത്ത വിധത്തിലാണ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്കുകുറുകെയുള്ള ഹാവലോക്ക് പാലത്തിനുമുകളില്‍വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് റിലീസിനായി ഒരു ട്രെയിനും നിര്‍മ്മാതാക്കള്‍ വാടകയ്ക്കെടുത്തിരുന്നു.
ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗര്‍ജ്ജിക്കുന്ന, ഇടതൂര്‍ന്ന താടിയുള്ള പരുക്കനായ രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. തടങ്കലില്‍ അടയ്ക്കപ്പെട്ട നിലയിലാണ് രവി തേജയെ പോസ്റ്ററില്‍ കാണാന്‍ കഴിയുക. ടൈഗര്‍ നാഗേശ്വര റാവുവിന്റെ ലോകത്തെ പ്രേക്ഷകന് പരിചയപ്പെടുത്താനായാണ് കണ്‍സെപ്റ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ചു സൂപ്പര്‍സ്റ്റാര്‍സിന്‍റെ വോയ്സ് ഓവറോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍നിന്ന് ദുല്‍ഖര്‍ സല്‍മാനും, തെലുഗില്‍നിന്ന് വെങ്കടേഷും, ഹിന്ദിയില്‍നിന്ന് ജോണ്‍ എബ്രഹാമും, കന്നഡയില്‍നിന്ന് ശിവ രാജ്കുമാറും, തമിഴില്‍ നിന്ന് കാര്‍ത്തിയുമാണ് വോയ്സ് ഓവറുകള്‍ നല്‍കിയിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ പറയുന്നപോലെ യഥാര്‍ത്ഥ കേട്ടുകേള്‍വികളില്‍നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ടൈഗറിന്റെ കഥ രചിച്ചിരിക്കുന്നത്. "പണ്ട്, എഴുപതുകളിലാണ്. ബംഗാള്‍ കടല്‍ത്തീരത്തുള്ള ഒരു ചെറിയ ഗ്രാമം. ഈ പ്രകൃതിയെ ഭയപ്പെടുത്തുന്ന ഇരുള്‍കൂടി അവിടെയുള്ള ജനങ്ങളെക്കണ്ട് പേടിക്കും. പടപടാ ഓടുന്ന ട്രെയിന്‍ ആ സ്ഥലത്തിനരികില്‍ എത്താറാവുമ്പോള്‍ കിടുകിടാ വിറയ്ക്കും. ആ നാടിന്റെ നാഴികക്കല്ലുകള്‍ കണ്ടാല്‍ ജനങ്ങളുടെ പാദങ്ങള്‍ അടിതെറ്റും. തെന്നിന്ത്യയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, സ്റ്റുവര്‍ട്ട്പുരം. ആ സ്ഥലത്തിന് വേറൊരു പേരുകൂടിയുണ്ട്. ടൈഗര്‍ സോണ്‍. ടൈഗര്‍ നാഗേശ്വരറാവുവിന്റെ സോണ്‍" വോയ്സ് ഓവര്‍ പറയുന്നു.
"മാനുകളെ വേട്ടയാടുന്ന പുലികളെ കണ്ടുകാണും, പുലിയെ വേട്ടയാടുന്ന പുലിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?" എന്ന രവി തേജയുടെ ഡയലോഗ് ടൈഗര്‍ എന്ന കഥാപാത്രത്തിന്റെ കാര്‍ക്കശ്യമേറിയ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. മികച്ചൊരു തിരക്കഥ തെരഞ്ഞെടുത്ത് പ്രേക്ഷകര്‍ക്കിഷ്ടമാവുന്ന രീതിയില്‍ അതിനെ അവതരിപ്പിച്ചിരിക്കുകയാണ് വംശി. മികവുറ്റ ടെക്നീഷ്യന്‍സാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ജിവി പ്രകാശ കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. രവി തേജയുടെ ശരീരഭാഷയും സംസാരശൈലിയും ലുക്കുമൊക്കെ തികച്ചും വ്യത്യസ്തമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.
'2018 വൈകാരികം': പുകഴ്ത്തി തെലുങ്ക് താരം നാഗ ചൈതന്യ
മനപ്പൂർവ്വം വേണ്ടെന്നുവച്ചതുതന്നെയാണ്, അവിടെയാണ് നിരാശ: 2018 നെക്കുറിച്ച് സുസ്‌മേഷ് ചന്ത്രോത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ