മമ്മൂക്ക ചിത്രത്തിൽ ഭാ​ഗമാകാൻ പറ്റാത്ത അവസ്ഥ: 'മമ്മൂട്ടിയുടെ ഡ്യൂപ്പ്' ആരോപണങ്ങളിൽ ടിനി ടോം

Published : Jun 12, 2024, 08:22 AM ISTUpdated : Jun 12, 2024, 08:24 AM IST
മമ്മൂക്ക ചിത്രത്തിൽ ഭാ​ഗമാകാൻ പറ്റാത്ത അവസ്ഥ: 'മമ്മൂട്ടിയുടെ ഡ്യൂപ്പ്' ആരോപണങ്ങളിൽ ടിനി ടോം

Synopsis

ടർബോ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

കാലങ്ങളായി കലാരം​ഗത്ത് സജീവമായി നിൽക്കുന്ന നടനാണ് ടിനി ടോം. നായകനായും പ്രതിനായകനായും സഹനടനായും എല്ലാം തിളങ്ങിയ നടൻ ഒരു ​ഗായകൻ കൂടിയാണ്. പലപ്പോഴും 'മമ്മൂട്ടിയുടെ ഡ്യൂപ്പ്' എന്ന തരത്തിൽ ടിനി ടോമിനെ കുറിച്ച് ആരോപണങ്ങളും പരിഹാസങ്ങളും ഉയരാറുണ്ട്. എന്നാൽ മമ്മൂട്ടിയുടെ മൂന്ന് സിനിമകളിൽ മാത്രമാണ് തന്റെ ബോഡി ഉപയോ​ഗിച്ചിട്ടുള്ളതെന്നും റിസ്കി ഫൈറ്റുകൾ എല്ലാം ചെയ്യുന്നത് അദ്ദേഹം തന്നെ ആണെന്നും തുറന്നു പറയുകയാണ് ടിനി ഇപ്പോൾ. 

"മമ്മൂക്കയെ ഉപദ്രവിക്കാൻ വേണ്ടി, അദ്ദേഹം ചെയ്യുന്ന സിനിമകളിൽ ഫൈറ്റ് ചെയ്തത് ടിനി ടോം ആണെന്ന് പറഞ്ഞ് ഇൻസൾട്ട് ചെയ്യുന്നുണ്ട്. ആകെ മൂന്ന് പടത്തിൽ മാത്രമെ എന്റെ ബോഡി ഉപയോ​ഗിച്ചിട്ടുള്ളൂ. അടുത്തിടെ കണ്ണൂർ സ്ക്വാഡിന്റെ ലൊക്കേഷനിൽ ഞാൻ പോയിരുന്നു. നീ ഇപ്പോൾ എന്റെ അടുത്തിരുന്നാൽ ആൾക്കാർ പറയും എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തത് നീ ആണെന്ന് എന്നാണ് മമ്മൂക്ക പറഞ്ഞത്. കാരണം അത്രയ്ക്ക് വേദനിപ്പിക്കുക എന്നതാണ്. ഒരു കലാകാരൻ നശിച്ച് കാണാൻ കുറേ പേർക്ക് വലിയ ആ​ഗ്രഹമാണ്. അദ്ദേഹം സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. അത് എത്ര തവണ റിപ്പീറ്റ് ചെയ്താലും എന്റെ തല എഡിറ്റ് ചെയ്ത് വച്ച് അയച്ച് തരും. ടർബോയുടേത് വരെ എനിക്ക് അയച്ചു തന്നിട്ടുണ്ട്. ലാലേട്ടൻ ചിലപ്പോൾ വളരെ ഈസി ആയിട്ടാകും സിനിമയിൽ അഭിനയിക്കുന്നതും പോകുന്നതും. ഇദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കി എടുക്കുന്നതാണ് ഓരോ റോളുകളും. മമ്മൂക്കയുടെ ഒരു സിനിമയിൽ ഭാ​ഗമാകാൻ പോലും പറ്റാത്ത അവസ്ഥയായി എനിക്ക്. ഡ്യൂപ്പിന് വേണ്ടിയാണ് കൊണ്ടുവരുന്നതെന്ന് പറയും. മൂന്ന് പടത്തിൽ എന്റെ ബോഡി ഉപയോ​ഗിച്ചു എന്നല്ലാണ്ട്, അദ്ദേഹം ചെയ്ത റിസ്കി ഷോട്ടുകളിൽ ഒന്നും ഞാൻ ഇല്ല. അത് അദ്ദേഹത്തിന്റെ കഴിവാണ്. ദൈവം കൊടുത്തിരിക്കുന്നൊരു ശക്തിയാണ്. ഹാർഡ് വർക്ക് ചെയ്താണ് അദ്ദേഹം സിനിമയിൽ നിൽക്കുന്നത്", എന്നാണ് ടിനി ടോം പറയുന്നത്. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു ടിനിയുടെ പ്രതികരണം. 

'16 വർഷത്തിന് ശേഷം സമാധാനം'; മുറപ്പെണ്ണിനെ ചേർത്തണച്ച് ബാല, എലിസബത്ത് എവിടേന്ന് കമന്റുകൾ

അതേസമയം, ടർബോ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 70 കോടിയ്ക്ക് മേൽ കളക്ഷൻ നേടിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'