റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ സംവിധാനം നാദിര്‍ഷാ; "വൺസ് അപോൺ എ ടൈം ഇൻ കൊച്ചി"

Published : Dec 26, 2023, 04:18 PM IST
റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ സംവിധാനം നാദിര്‍ഷാ; "വൺസ് അപോൺ എ ടൈം ഇൻ കൊച്ചി"

Synopsis

 റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനായി എത്തുന്നു. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ  നാദിർഷ അവതരിപ്പിക്കുന്നു. 

കൊച്ചി: കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍  നിർമിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. "വൺസ് അപോൺ എ ടൈം ഇൻ കൊച്ചി "  എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുന്നു.

നാദിർഷാ - റാഫി കൂട്ടുകെട്ട്  ഇത് ആദ്യമായാണ്. റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനായി. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ  നാദിർഷ അവതരിപ്പിക്കുന്നു. 

കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും  മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ്  ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹകൻ ഷാജി കുമാർ,എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം.

പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ. പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും.

ഷൂട്ടിംഗ് ലൊക്കേഷനിലെ ഒരു ദിവസം; വീഡിയോ പങ്കുവെച്ച് താര കല്യാൺ

കളക്ഷനില്‍ അടക്കം പുതുവഴി തുറന്ന് 'കാതൽ' ചരിത്ര വിജയം 40ാം ദിനത്തിലേക്ക്

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ