'അതൊരു സ്വപ്‍നം മാത്രം'; മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച ഹോളിവുഡ് സിനിമയെക്കുറിച്ച് ടി കെ രാജീവ്‍കുമാര്‍

Published : Oct 01, 2021, 09:18 AM ISTUpdated : Oct 01, 2021, 12:39 PM IST
'അതൊരു സ്വപ്‍നം മാത്രം'; മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച ഹോളിവുഡ് സിനിമയെക്കുറിച്ച് ടി കെ രാജീവ്‍കുമാര്‍

Synopsis

ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം ആണ് നായകന്‍

മമ്മൂട്ടിയെ (Mammootty) നായകനാക്കി ചെയ്യാന്‍ ആഗ്രഹിക്കുന്ന തന്‍റെ സ്വപ്‍ന സിനിമയെക്കുറിച്ച് സംവിധായകന്‍ ടി കെ രാജീവ്‍കുമാര്‍ (TK Rajeev Kumar) നേരത്തേ വെളിപ്പെടുത്തിയിരുന്നതാണ്. മമ്മൂട്ടിയെ നായകനാക്കി ഒരു ഇംഗ്ലീഷ് സിനിമ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍ മമ്മൂട്ടിക്ക് നല്‍കിയെന്നുമൊക്കെ രാജീവ്‍കുമാര്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള ചില വിശദാംശങ്ങള്‍ അദ്ദേഹം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ ചിത്രം സംഭവിക്കാന്‍ പോകുന്നുവെന്ന തരത്തിലാണ് പിന്നാലെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. 

എന്നാല്‍ ഈ പ്രോജക്റ്റ് അദ്ദേഹത്തിന്‍റെ ഒരു സ്വപ്‍നം മാത്രമാണെന്നും യാഥാര്‍ഥ്യത്തിലേക്ക് എത്തിയിട്ടില്ലെന്നും രാജീവ് കുമാറുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. മാഹി പോലൊരു സ്ഥലത്തുനിന്നും വിദേശത്തുപോയി അവിടെ സ്ഥിരതാമസമാക്കിയ ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന് കേരള കൗമുദി ഫ്ലാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തില്‍ രാജീവ്‍കുമാര്‍ പറഞ്ഞിരുന്നു. "ഇന്ന് ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തുമുള്ള കാതലായ ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമാണിത്. പണ്ട് നടത്തിയ ഒരു ജര്‍മ്മന്‍ യാത്രയില്‍ വച്ചാണ് ഈ വിഷയം കിട്ടിയത്. അന്ന് അവിടെ താമസിക്കുമ്പോള്‍ നടന്ന ഒരു യഥാര്‍ഥ സംഭവമായിരുന്നു ആ കഥയുടെ പ്രചോദനം", രാജീവ്‍കുമാര്‍ പറഞ്ഞിരുന്നു.

 

അതേസമയം ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം ആണ് നായകന്‍. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് 'ബര്‍മുഡ' എന്നാണ് പേരിട്ടിരിക്കുന്നത്. കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്
പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കി, പരിഹസിച്ചവര്‍ സഞ്ജുവിനെ വണങ്ങുന്നു..; ജിസ് ജോയ്