Vaashi|ടൊവിനൊയുടെ 'വാശി', കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിന് തുടക്കം

Web Desk   | Asianet News
Published : Nov 17, 2021, 05:45 PM IST
Vaashi|ടൊവിനൊയുടെ 'വാശി', കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിന് തുടക്കം

Synopsis

ടൊവിനൊ നായകനാകുന്ന പുതിയ ചിത്രമായ  'വാശി'ക്ക് തുടക്കമായി.  

ടൊവിനൊ (Tovino) നായകനാകുന്ന പുതിയ ചിത്രമാണ് വാശി (Vaashi). കീര്‍ത്തി സുരേഷാണ് (Keerthy Suresh) ചിത്രത്തിലെ നായികയായി എത്തുന്നത്. വാശി എന്ന ചിത്രം കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിച്ചതാണ്. എന്തായാലും കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന് തുടക്കമായിരിക്കുകയാണ് ഇപോള്‍.

പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായതായി ടൊവിനൊ തോമസ് തന്നെയാണ് അറിയിച്ചത്. രേവതി കലാമന്ദിർ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി  സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ. നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവ് വാശി സംവിധാനം ചെയ്യുന്നു.

ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണൻ ആണ്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം  നിര്‍വഹിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമാണവും നിര്‍വഹിക്കുന്നു.

പുത്തൻ പ്രതീക്ഷകളോടെ ചിത്രം തുടങ്ങിയിരിക്കുകയാണ് എന്നാണ് ടൊവിനൊ തോമസ് അറിയിച്ചിരിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വാശി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൂര്യയുടെ കറുപ്പ് വൈകുന്നത് എന്തുകൊണ്ട്?, സംവിധായകൻ റിലീസിനെ കുറിച്ച് പറഞ്ഞത്
'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്