
കൊച്ചി : ഫോറം മാളിൽ തടിച്ചുകൂടിയ ആയിരകണക്കിന് ആരാധകരെ സാക്ഷിയാക്കി സിനിമ പ്രേമികൾ ഉറ്റുനോക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ARM ന്റെ പ്രീലോഞ്ച് ഇവന്റ് സംഘടിപ്പിച്ചു . ഇതോടൊപ്പം ചിത്രത്തിന്റെ ഏറ്റവും പുതിയ മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു
ഫോറം മാളിൽ വച്ച് നടന്ന പ്രീ ലോഞ്ച് ഇവന്റിൽ ടോവിനോ തോമസ് , ബേസിൽ ജോസഫ് ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ, ചിത്രത്തിന്റെ സംവിധായകനായ ജിതിൻ ലാൽ ചിത്രത്തിന്റെ രചന നിർവഹിച്ച സുജിത്ത് നമ്പ്യാർ, നായിക സുരഭി ലക്ഷ്മി എന്നിവർ പങ്കെടുത്തു
"ഒന്നര വർഷത്തിനുമുകളിൽ പോസ്റ്റ് പ്രൊഡക്ഷൻ വേണ്ടി വന്ന ചിത്രമാണ് എആര്‍എം ചിത്രം പാൻ ഇന്ത്യ റിലീസ് ആയാണ് അവതരിപ്പിക്കപ്പെടുന്നതെന്നും കന്നടയിൽ ഹോംബാലെ ഫിലിംസ് ,തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സ് ഹിന്ദിയിൽ അനിൽ തഡാനിയുടെ എ.എ ഫിലിംസ് എന്നിവർ ചിത്രം വിതരണത്തിനെത്തിക്കുമെന്നും" ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു
"ഞാൻ ചെയ്ത സിനിമകളിൽ ഏറ്റവും വലിയ ചിത്രമാണിതെന്നും സംവിധായകൻ ജിതിൻ ലാലിൻറെ എട്ടുവർഷത്തോടെ പ്രയത്നം ഈ ചിത്രത്തിന്റെ പിന്നിലുണ്ടെന്നും . പ്രേക്ഷകർ ഓരോരുത്തരും സിനിമയുടെ കൂടെ ഉണ്ടാവണമെന്നും ചിത്രത്തിലെ 3 പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോവിനോ തോമസ് പറഞ്ഞു.
3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദർശനത്തിനെത്തും,മാജിക് ഫ്രെയിംസ്, U.G.M മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
നായകനായി ജോമോൻ ജ്യോതിർ 'റഫ് ആൻഡ് ടഫ് ഭീകരൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്
കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ കഥയുമായി 'ഐസി 814:ദ കാണ്ഡഹാർ ഹൈജാക്ക്'
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ