'ഇനി നിങ്ങള്‍ കാണാനായി കാത്തിരിക്കുന്നു'; 'കാണെക്കാണെ' പ്രിവ്യൂവിനു ശേഷം ടൊവീനോ

Published : Aug 28, 2021, 03:16 PM IST
'ഇനി നിങ്ങള്‍ കാണാനായി കാത്തിരിക്കുന്നു'; 'കാണെക്കാണെ' പ്രിവ്യൂവിനു ശേഷം ടൊവീനോ

Synopsis

ബോബി-സഞ്ജയ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മനു അശോകന്‍. ടൊവീനോ നായകനാവുന്നതാണ് മനുവിന്‍റെ രണ്ടാംചിത്രം. 'കാണെക്കാണെ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് 'ഉയരെ'യ്ക്കും തിരക്കഥയൊരുക്കിയ ബോബി-സഞ്ജയ് തന്നെ. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ കണ്ടതിനു ശേഷമുള്ള മാനസികാവസ്ഥ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ടൊവീനോ തോമസ്.

"ഇന്നലത്തെ പ്രിവ്യൂവിനു ശേഷം ഞങ്ങളെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കുകയാണ് കാണെക്കാണെ. ഈ മനോഹര ചിത്രം നിങ്ങളിലേക്ക് എത്താനായുള്ള കാത്തിരിപ്പാണ് ഇനി. അത് വൈകാതെ സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നു", ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ടി ആര്‍ ഷംസുദ്ദീന്‍, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് എന്നിവരോടൊപ്പമുള്ള ചിത്രത്തിനൊപ്പം ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

 

ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന ചിത്രത്തില്‍ പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ആല്‍ബി ആന്‍റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ