Vaashi : ടൊവിനൊ തോമസിന്റെയും കീര്‍ത്തി സുരേഷിന്റെയും 'വാശി', പുതിയ അപ്‍ഡേറ്റുമായി പോസ്റ്റര്‍

Published : May 19, 2022, 04:36 PM IST
Vaashi : ടൊവിനൊ തോമസിന്റെയും കീര്‍ത്തി സുരേഷിന്റെയും 'വാശി', പുതിയ അപ്‍ഡേറ്റുമായി പോസ്റ്റര്‍

Synopsis

ടൊവിനൊ തോമസ് നായകനാകുന്ന ചിത്രം 'വാശി'യുടെ പുതിയ അപ്‍ഡേറ്റ് (Vaashi).

ടൊവിനൊ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വാശി. 'വാശി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ് . വിഷ്‍ണു രാഘവാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 'വാശി' എന്ന ടൊവിനൊ ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Vaashi).

വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. മെയ് 21ന് ആറിന് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിടും.

രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക

അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദിയും പറഞ്ഞിരുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു.

Read More : 'ദൃശ്യ'വുമായി താരതമ്യം ചെയ്യാനാകുന്ന സിനിമയല്ല, 'ട്വല്‍ത്ത് മാനെ' കുറിച്ച് ജീത്തു ജോസഫ്

മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമ 'ട്വല്‍ത്ത് മാൻ' നാളെ റിലീസാകുകയാണ്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് 'ട്വല്‍ത്ത് മാൻ' സംവിധാനം ചെയ്യുന്നത്. ഒരു മിസ്റ്ററി ത്രില്ലര്‍ ചിത്രമായിരിക്കും 'ട്വല്‍ത്ത് മാൻ'. ഇപ്പോഴിതാ  'ട്വല്‍ത്ത് മാൻ' ചിത്രത്തിന്റെ വിശേഷങ്ങളുമായി ജീത്തു ജോസഫിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (12th Man).

ജീത്തു ജോസഫിന്റെ വാക്കുകള്‍

എന്നെ സംബന്ധിച്ച് ഈ പ്രൊജക്റ്റ് വളരെ വ്യത്യസ്‍തമായിട്ടുള്ള ഒന്നാണ്. സുഹൃത്തായ കൃഷ്‍ണകുമാറാണ് തിരക്കഥ. രണ്ടര വര്‍ഷം മുമ്പ് എന്റെയടുത്ത് വന്ന് കൃഷ്‍ണകുമാര്‍ ഒരാശയം പറഞ്ഞതാണ്. ലാലേട്ടൻ അടുത്തെങ്ങാനും ചെയ്‍തിട്ടില്ലാത്ത ഒരു കഥാപാത്രമാണ്. ചിത്രത്തിന്റെ തൊണ്ണൂറു ശതമാനവും ഒറ്റ ലൊക്കേഷനിലാണ്. ഒരു റിസോര്‍ട്ടിലാണ്. അതുകൊണ്ടുതന്നെ കൊവിഡ് കാലഘട്ടത്തില്‍ ചെയ്യാൻ പറ്റുന്ന സിനിമയാണ്.

ചിത്രത്തിന്റെ സീൻ ഓര്‍ഡറാണ് ആദ്യം ലാലേട്ടനോട് പറഞ്ഞത്. ലാലേട്ടന് ആശയം ഇഷ്‍ടപ്പെട്ടു. ഇതിന്റെ കഥ പറഞ്ഞ് ഫലിപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒന്നുങ്കില്‍ സ്‍ക്രിപ്റ്റ് വായിക്കണം. അല്ലെങ്കില്‍ സിനിമ കാണണം. കാരണം വലിയ താരനിരയുണ്ട്. ശരിക്കും 12 പേരാണ് ഈ സിനിമയുടെ നായകര്‍. ഒരു ഹീറോ  ബേസ് സിനിമ അല്ല ഇത്. 12 പേരുടെ കഥയാണ്. അഞ്ച് മറ്റ് താരങ്ങളുമുണ്ട്. 'ട്വല്‍ത്ത് മാൻ' ഒരു മിസ്റ്ററി മൂവിയാണ്. ഞാൻ ഇതിനെ ത്രില്ലര്‍ എന്ന് വിളിക്കില്ല. പഴയ കാലത്ത് അഗത ക്രിസ്റ്റി കഥകളുടെ സമാനമായ ഒരു സിനിമയാണ്. സസ്‍പെൻസാണ് ഹൈലൈറ്റ്. അതുകൊണ്ട് ഫീഡ്‍ബാക്ക് എടുക്കാൻ വേണ്ടി ഒത്തിരിപേര്‍ക്ക് സ്‍ക്രിപ്റ്റ് കൊടുത്തിരുന്നു. ചര്‍ച്ച ചെയ്‍തു. മാറ്റങ്ങള്‍ വരുത്തി. നല്ല വര്‍ക്ക് ചെയ്‍തു.

എനിക്ക് തോന്നുന്നു മലയാളത്തില്‍ ഇങ്ങനെയൊരു പാറ്റേണ്‍ അടുത്ത കാലത്ത് വന്നിട്ടില്ല.അതുതന്നെയാണ് ഫ്രഷ്‍നെസ്. 'ദൃശ്യം' ടീം തന്നെയാണ് ഇതിലും വന്നിരിക്കുന്നത്. 25 ദിവസം ഷൂട്ട് ചെയ്‍ത സിനിമയാണ്. ഷൂട്ടിംഗ് രസകരമായിരുന്നു. പകല്‍ കിടന്നുറങ്ങും. രാത്രിയായിരുന്നു ഷൂട്ട്. കൊവിഡ് കാരണം റിസോര്‍ട്ടില്‍ ഒരിക്കല്‍ ഷൂട്ടിന് കയറിയാല്‍ ആര്‍ക്കും പുറത്തുപോകാൻ കഴിയില്ലായിരുന്നു. അതിനാല്‍ ഒരു ഹോളിഡേ മൂഡിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. 'ദൃശ്യം' ഞാനും ലാലേട്ടനുമായുള്ള കോമ്പിനേഷനില്‍ നല്ലതായി വന്നു. അതിനാല്‍ അതിന്റെ പ്രതീക്ഷകളുണ്ടാകും. 'ദൃശ്യ'ത്തിന് മുകളിലാകുമെന്നൊക്കെയുള്ള പ്രതീക്ഷകള്‍.  ദൃശ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമയാണ് ഇത്. അതുകൊണ്ട് അങ്ങനെ വിലയിരുത്തരുത്. ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു പ്രത്യേക വൈബ് ആണ്.  25 ദിവസം ലാലേട്ടൻ ഞങ്ങളുടെ കൂടെ ഒരു ലൊക്കേഷനില്‍ ഉണ്ടായി. നല്ല ഇൻട്രാക്ഷൻസ് ഉണ്ടായി. എല്ലാംകൊണ്ട നല്ല ഓര്‍മകളുള്ള ഒരു സിനിമയാണ് ഇത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.  ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.  

അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക