
ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു രചനയും സംവിധാനവും ചെയ്യുന്ന അദൃശ്യജാലകങ്ങളുടെ ആദ്യ പ്രദർശനം 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടന്നു. യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സമകാലിക പ്രാധാന്യം കൊണ്ടും, ചിത്രത്തിന്റെ മികവ് കൊണ്ടും, വൻ പ്രേക്ഷക ശ്രദ്ധയാണ് പ്രീമിയറിൽ നേടിയത്.
സംവിധായകൻ ഡോക്ടർ ബിജു, നിർമാതാവ് രാധികാ ലാവു, ടോവിനോ തോമസ് എന്നിവർ എസ്തോണിയയിൽ നടന്ന വേൾഡ് പ്രീമിയറിൽ പങ്കെടുത്തു. നിരവധി മലയാളി സിനിമ ആസ്വാദകർ പങ്കെടുത്ത വേൾഡ് പ്രീമിയറിന് ശേഷം ഒരു പ്രത്യേക ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു.
ചിത്രം കണ്ട സിനിമ സ്നേഹികളും നിരൂപകരും ചിത്രത്തെ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തിൽ വേൾഡ് പ്രീമിയർ നടത്തിയ ആദ്യ മലയാള ചിത്രമായി 'അദൃശ്യ ജലകങ്ങൾ'. ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും ഇതാണ്. നവംബർ 3 മുതൽ 19 വരെയാണ് മേള നടക്കുന്നത്.
മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് ചിത്രത്തിന്റെ സംഗീതം. ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജയശ്രീ ലക്ഷ്മിനാരായണനാണ് അസോസിയേറ്റ് പ്രൊഡ്യൂസർ, ക്രിസ് ജെറോം, അനിന്ധ്യ ദാസ് ഗുപ്ത എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും.
ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ഫ്ലെവിൻ എസ്. ശിവൻ. അരവിന്ദ് രാജ് വി എസ്, അഞ്ജുമോൾ എം, മധുമിത ആർ, സിദ്ധാർത്ഥ് കെ പി എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരുമായി പ്രവർത്തിച്ചിരിക്കുന്നു. ചിത്രത്തിന്റെ വി.എഫ്.എക്സ് യെസ് സ്റ്റുഡിയോസും ഡി.ഐ വിസ്ത ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സും നിർവഹിച്ചിരിക്കുന്നു.
പ്രമോദ് തോമസിനാണ് സൗണ്ട് മിക്‌സിങ്ങിന്റെ ചുമതല, അജയൻ അടാട്ട് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിംഗും കൈകാര്യം ചെയ്യുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും, മാരി നോബ്രെയും. എഴുതിയ വരികൾ ജോബ് കുര്യൻ, മാരി നോബ്രെ എന്നിവർ ആലപിച്ചിരിക്കുന്നു. രാധികാ ലാവു നയിക്കുന്ന എല്ലനാര്‍ ഫിലിംസും നവീൻ യേർനേനി, വൈ രവിശങ്കർ, എന്നിവർ നേതൃത്വം നൽകുന്ന മൈത്രി മൂവി മേക്കേഴ്സും, ടോവിനോ തോമസ് പ്രൊഡക്ഷൻസിന് വേണ്ടി ടോവിനോ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
'ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ നഗ്നയായി ഓടും'; നടിയ്ക്ക് നേരെ വിമർശനം, പിന്നാലെ വിശദീകരണം
ഡേവിസ് മാനുവൽ ആണ് ചിത്രത്തിന്റെ എഡിറ്റർ ആൻഡ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ചിത്രത്തിന്റെ ഡി.ഒ.പി. യദു രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈൻ ദിലീപ് ദാസ് എന്നിവരാണ്. പട്ടണം ഷാ മേക്കപ്പും അരവിന്ദ് കെ ആർ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് കൈകാര്യം ചെയ്യുന്നത് അനൂപ് ചാക്കോയും, ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജുമാണ്. സ്റ്റോറീസ് സോഷ്യലിൻ്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ